പത്തനംതിട്ട: കോന്നി ആനക്കൂടി ന് 80 വയസ്സ് പിന്നിടുന്നു.കോന്നി റേഞ്ച് ഓഫിസിനോട് ചേര്‍ന്ന് 1942 ലാണ് കോന്നി ആനക്കൂട് സ്ഥാപിക്കപ്പെട്ടത് . കാട്ടിൽ നിന്നും പിടിച്ചുകൊണ്ടു വരുന്ന ആനകളെ, താപ്പാനകളെ ഉപയോഗിച്ച് പരിശീലിപ്പിക്കുന്ന ഒരു കേന്ദ്രമാണിത്.
100ഓളം ആനകളാണ് 80 വര്‍ഷത്തിനിടെ ഇവിടെനിന്ന് ചട്ടംപഠിച്ച് പുറത്തിറങ്ങിയത്. ചട്ടങ്ങള്‍ പഠിച്ച് പുറത്തിറങ്ങുന്ന ആനകളെ വനംവകുപ്പ് ലേലം ചെയ്ത് വില്‍ക്കുകയായിരുന്നു പതിവ്.
ഇതില്‍ അവേശേഷിക്കുന്നത് സോമന് എന്ന ആന മാത്രമാണ്. ഇപ്പോഴും ആനത്താവളം സജീവമാണെങ്കിലും കുട്ടിയാനകളാണ് ഏറെയും.പത്തനംതിട്ട ജില്ലയിലെ ഒരു പ്രധാന ആകർഷണകേന്ദ്രമാണ് ഇന്ന് കോന്നി ആനക്കൂട്.