വഴിയോരക്കച്ചവടം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പതിച്ച ബോർഡിന് മുന്നിൽ തന്നെ വഴിയോരക്കച്ചവടം പൊടിപൊടിക്കുന്നു
കൊല്ലം: ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ഒഴിപ്പിച്ച അതേ സ്ഥലത്തു തന്നെ വഴിയോരക്കച്ചവടം വീണ്ടും പൊടിപൊടിക്കുന്നു.കാട്ടാക്കട ക്രിസ്ത്യൻ കോളജിനു മുന്നിലാണ് സംഭവം.കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ഇവിടുത്തെ വഴിയോരക്കച്ചവടം ഒഴുപ്പിച്ചത്.ഒഴിപ്പിച്ച അതേ സ്ഥലത്താണ് ഇന്നലെ മുതൽ വീണ്ടും കച്ചവടം ആരംഭിച്ചിരിക്കുന്നതും.
പിന്നിലെ മതിലിൽ വഴിയോരക്കച്ചവടം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സംബന്ധിച്ച് പതിച്ച ഫ്ലക്സും കാണാം.