NEWS

റിയയെ ഇന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യും; കേസില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ഉടന്‍ അറസ്റ്റ്‌

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഓരോ ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. മരണത്തിന് പിന്നില്‍ ലഹരിബന്ധമുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി എയിംസിലെ വിദഗ്ധ സംഘം ഇന്നലെ സുശാന്തിന്റെ വീട്ടില്‍ ഫൊറന്‍സിക് പരിശോധന നടത്തിയിരുന്നു. സംഭവത്തില്‍ ഇന്ന് ലഹരിമരുന്ന് കേസില്‍ നടിയും കാമുകിയുമായ റിയ ചക്രവര്‍ത്തിയെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യും.

രാവിലെ ഹാജരാകാന്‍ നിര്‍ദേശിച്ച് റിയയ്ക്ക് എന്‍സിബി നോട്ടിസ് നല്‍കി. ലഹരിമരുന്ന് ഉപയോഗിച്ചതിനും കൈവശം വച്ചതിനും റിയയ്‌ക്കെതിരെ തെളിവുണ്ടെന്നാണ് എന്‍സിബി പറയുന്നത്. റിയയുടെ വാട്‌സാപ്പ് സന്ദേശങ്ങളില്‍ സുശാന്ത് സിങ് രാജ്പുത്തിനു ലഹരിമരുന്ന് എത്തിച്ചു നല്‍കിയതായി സൂചനയുണ്ട്. കേസില്‍ നേരത്തെ അറസ്റ്റിലായ ലഹരിമരുന്ന് ഇടപാടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ റിയയുടെ സഹോദരന്‍ ഷോവിക്കിനെയും സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവേല്‍ മിരാന്‍ഡയേയും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു.

Signature-ad

റിയയ്ക്കും കേസില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം. മൊഴികള്‍ വിശദമായി പരിഗണിച്ച ശേഷമാകും നടപടി. സുശാന്തിന് ലഹരിമരുന്ന് നല്‍കിയതിലാണ് സഹായിയായ ദീപേഷ് സാവന്തിനെ അറസ്റ്റ് ചെയ്തത്. സുശാന്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എയിംസിലെ വിദഗ്ധസംഘം പരിശോധിക്കും.

Back to top button
error: