IndiaLead NewsNEWS

കാണാതായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍

ഭോപാല്‍: കാണാതായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ഹോഷാംഗാബാദ് ജില്ലയില്‍ സൊഹാഗ്പുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 5വയസ്സുകാരിയുടെ മൃതദേഹമാണ് തുണിയില്‍ പൊതിഞ്ഞനിലയില്‍ സ്വന്തം വീടിന്റെ ടെറസില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്നും ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പോലീസ് സ്ഥിരീകരിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാണാതായത്. ബന്ധുക്കള്‍ വീടിന് സമീപത്തും ഗ്രാമത്തിലും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. ഇതിനിടെയാണ് വീടിന്റെ ടെറസില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Signature-ad

ഞായറാഴ്ച നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായെന്നും ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്തുവരികയാണ്.

Back to top button
error: