KeralaLead NewsNEWS

പോക്സോ കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു

ആലുവ: തെളിവുകളുടെ അഭാവത്തിൽ പോക്സോ കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു. ചൂർണിക്കര മുതിരപ്പാടം പുത്തൻപുരയിൽ വീട്ടിൽ അബ്‌ദുൽ ലത്തീഫിനെയാണ് ആലുവ പോക്സോ കോടതി വെറുതെ വിട്ടത്.

വാദിയുടെ കുടുംബവുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് നൽകിയ വ്യാജ പരാതിയാണെന്നാണ് പ്രതിഭാഗം വാദിച്ചത്. പ്രോസിക്യൂഷന് പ്രതിക്കെതിരായ കേസ് തെളിയിക്കാൻ സാധിച്ചതുമില്ല. തുടർന്നാണ് പ്രതിയെ വെറുതെ വിട്ടത്.

Back to top button
error: