KeralaNEWS

ശബരിമലയിലേക്ക് ഹെലികോപ്റ്റർ സൗകര്യം ഒരുക്കി ഹെലികേരള

പുതുവത്സരത്തിൽ ആകാശക്കാഴ്ചകളൊരുക്കി ഹെലികേരള.ഡിസംബർ 31 ജനുവരി 1, 2 എന്നീ തീയതികളിൽ കലൂർ സ്റ്റേഡിയം ഗ്രൗണ്ടിനു സമീപത്തുള്ള ഹെലിപാഡിൽ നിന്നാണ് യാത്ര തുടങ്ങുന്നത്. ആകാശസവാരിക്കു 10 മിനിറ്റിലേറെ ദൈർഘ്യമുണ്ടാകും. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണു സവാരി.
താഴെയുള്ള കാഴ്ചകൾ വ്യക്തമായി കാണാനാകും വിധം 500–1000 അടി ഉയരത്തിലാണു ഹെലികോപ്റ്റർ പറക്കുക. ആറു പേർക്കു യാത്ര ചെയ്യാനാകുന്ന ഹെലികോപ്റ്ററാണു നിലവിൽ എത്തിച്ചിട്ടുള്ളത്. മലയാളിയായ ക്യാപ്റ്റൻ ജിജികുമാറാണ്  ഹെലികോപ്റ്ററിന്റെ സാരഥി. 3 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു സവാരി സൗജന്യമാണ്. നഗരത്തിന്റെ ആകാശദൃശ്യം നുകരാൻ എല്ലാവർക്കും അവസരം നൽകുകയാണു ഹെലികോപ്റ്റർ സവാരിയുടെ ലക്ഷ്യമെന്നു ഈ സൗകര്യമൊരുക്കുന്ന ഹെലികേരളയുടെ അമരക്കാരനും മാതൃസ്ഥാപനമായ എൻഹാൻസ് ഏവിയേഷൻ സർവീസസിന്റെ മാനേജിങ് പാർട്ണറുമായ ജോൺ തോമസ് പറയുന്നു.
നഗരത്തിനു മുകളിൽ മാത്രമല്ല, തീർഥാടകർക്കായി ശബരിമലയ്ക്കും ഹെലികേരള സർവീസ് നടത്തുന്നുണ്ട്. കൊച്ചിയിൽനിന്നുള്ള യാത്രക്കാരുമായി നിലയ്ക്കലിലെ ഹെലിപാഡിലാണ് ഇറങ്ങുക. ഇവർക്കു പമ്പയിലേക്കു പോകാനുള്ള വാഹനം ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. ഭക്തർ സന്നിധാനത്തെത്തി ദർശനം പൂർത്തിയാക്കി മടങ്ങിവരും വരെ ഹെലികോപ്റ്റർ കാത്തുകിടക്കും.കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക:

Back to top button
error: