യുപി,കർണ്ണാടക,ഗുഡുഗാവ് എന്നിവിടങ്ങൾക്കു പിന്നാലെ ഹരിയാനയിലെ അമ്പാലയിലും ക്രിസ്ത്യൻ പള്ളിക്ക് നേരേ ആക്രമണം.ആക്രമണത്തിൽ പള്ളിക്ക് മുമ്പിൽ സ്ഥാപിച്ചിരുന്ന ക്രിസ്തുവിൻറെ പ്രതിമ തകർന്നു.
ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം.
രാത്രി 12.30 ഓടെ പള്ളിയുടെ മതിൽ ചാടി കടക്കുന്നതും, 1.40 ന് പ്രതിമ തകർക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.അതേസമയം പ്രതികളെ ഇതുവരേയും കണ്ടെത്താനായിട്ടില്ല എന്ന് പോലീസ് അറിയിച്ചു.