KeralaNEWS

സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും കൂടി; പവന് 36,280 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണ വില കൂടി. വ്യാഴാഴ്ച ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4,535 രൂപയിലും പവന് 160 രൂപ വര്‍ധിച്ച് 36,280 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ട് ദിവസമായി സ്വര്‍ണ നിരക്ക് താഴ്ന്ന നിലയില്‍ ആയിരുന്നു. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞു.

ബുധനാഴ്ച ഗ്രാമിന് 4,515 രൂപയിലും പവന് 36,120 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് ഡിസംബര്‍ 17 മുതല്‍ 20 വരെ രേഖപ്പെടുത്തിയ 36,560 രൂപയാണ്. ഏറ്റവും കുറഞ്ഞ നിരക്ക് ഡിസംബര്‍ 3 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,445 രൂപയും പവന് 35,560 രൂപയുമാണ്.

Back to top button
error: