കൊല്ലം: പൊലീസ് സ്റ്റേഷന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. പരവൂര്‍ സ്വദേശിനി ഷംനയാണ് പൊലീസ് സ്റ്റേഷന് മുന്നില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ഷംന ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു.
ഈ പരാതിയില്‍ പൊലീസ് നടപടി എടുത്തില്ലെന്നാരോപിച്ചാണ് ഷംന സ്റ്റേഷന് മുന്നില്‍ കൈ ഞരമ്പ് മുറിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെളിവില്ലാത്തതിനാലാണ് പ്രതികളുടെ അറസ്റ്റ് വൈകിയതെന്നാണ് പൊലീസ് വാദം.