IndiaNEWS

കൊൽക്കത്തയിൽ 65 വാർഡുകളിൽ ബിജെപിയെ കടത്തിവെട്ടി ഇടതു മുന്നേറ്റം; തൃണമൂൽ 144 ൽ 134

കൊൽക്കത്ത മുനിസിപ്പൽ കോർപറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തൃണമൂലിന് വൻവിജയം.ബിജെപിയെയും ഇടതു പാർട്ടികളെയും കോൺഗ്രസിനെയും അപ്രസക്തമാക്കി 144 വാർഡുകളിൽ 134 ഇടത്തും ജയിച്ചാണ് തൃണമൂൽ വെന്നിക്കൊടി നാട്ടിയത്.ഏഴു മാസം മുമ്പു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തൃണമൂൽ വൻവിജയം നേടിയിരുന്നു.
രണ്ടാം സ്ഥാനത്തു വന്ന ബിജെപിക്ക് മൂന്നു സീറ്റു മാത്രമേ നേടാനായുള്ളൂ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അഞ്ചു സീറ്റാണ് പാർട്ടിക്കുണ്ടായിരുന്നത്. കോൺഗ്രസിനും ഇടതുപാർട്ടികൾക്കും രണ്ടു സീറ്റുകൾ വീതം ലഭിച്ചു.പോൾ ചെയ്ത വോട്ടിൽ തൃണമൂൽ 72.16 ശതമാനം വോട്ടു നേടി. അതേസമയം, ഇടതിന് ബിജെപിയേക്കാൾ വോട്ടുവിഹിതം ലഭിച്ചു. ഇടതുമുന്നണിക്ക് 11.87 ശതമാനം വോട്ടു ലഭിച്ചപ്പോൾ ബിജെപിക്ക് ലഭിച്ചത് 9.19 ശതമാനം വോട്ടാണ്. കോൺഗ്രസിന് 4.13 ശതമാനവും സ്വതന്തർക്ക് 2.43 ശതമാനവും വോട്ടു ലഭിച്ചു.
ഇടതു പാർട്ടികൾ ബിജെപിയേക്കാൾ മികച്ച പ്രകടനം നടത്തി എന്നതാണ് തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായത്. 65 ഇടത്താണ് പാർട്ടി സ്ഥാനാർത്ഥികൾ രണ്ടാമതെത്തിയത്. ബിജെപി 48 വാർഡിൽ രണ്ടാം സ്ഥാനത്തെത്തി. കോൺഗ്രസിന് 16 ഇടത്ത് മാത്രമേ രണ്ടാമതെത്താൻ ആയുള്ളൂ. സ്വതന്ത്രർ അഞ്ചിടത്തും രണ്ടാമതായി.

Back to top button
error: