പിണറായി സർക്കാരിന്റെ പോലീസിൽ ഹിന്ദു ഐക്യവേദി നേതാവിന് ഇത്ര പിടിപാടോ ?കന്യാസ്ത്രീയെ പോലീസ് സ്റ്റേഷനിൽ മാപ്പു പറയിക്കുന്ന വീഡിയോ ആരാണ് ഷൂട്ട് ചെയ്തത് ?
“റെസ്പെക്റ്റഡ് സാർ ,ഞാൻ ഓണാഘോഷത്തിന്റെ ഭാഗമായി സ്റ്റുഡന്റ്സിന് സെൻറ് ചെയ്ത വിഡിയോയിൽ വാമന മൂർത്തിയെ സംബന്ധിച്ച് പരാമർശിച്ചത് എന്റെ അറിവില്ലായ്മ കൊണ്ട് മാത്രമാണെന്ന് ഞാൻ സമ്മതിക്കുന്നു .ഇതിന്റെ ഫലമായി ഹിന്ദു സമൂഹത്തിൽ ഉണ്ടായ മനോവേദന ഞാൻ മനസിലാക്കിക്കൊണ്ട് ഞാൻ മാപ്പു ചോദിക്കുന്നു .”
https://www.facebook.com/rvbabu.babu.9/posts/3243498379101150
ഇത് നെടുങ്കുന്നം സെയിന്റ് തെരേസാസ് ഹൈസ്‌കൂളിലെ ഹെഡ് മിസ്ട്രസ് സിസ്റ്റർ ദിവ്യയുടെ വീഡിയോ ആണ് .ഓണത്തെ കുറിച്ച് ടീച്ചർ ചെയ്ത ഒരു വീഡിയോയുടെ ബാക്കിപത്രമാണ് .മഹാബലിയെ വാമനൻ ചവിട്ടി താഴ്ത്തി എന്ന പരാമർശമാണ് സിസ്റ്റർക്ക് വിനയായത് .പിന്നീടങ്ങോട്ട് നടന്നത് ഹിന്ദു ഐക്യവേദിയുടെ പ്രകടനം ആയിരുന്നു .സിസ്റ്റർക്കെതിരെ പോലീസിൽ പരാതി നൽകി എന്ന് മാത്രമല്ല,അവരെ കൊണ്ട് പോലീസ് സ്റ്റേഷനിൽ മാപ്പെഴുതി നൽകിച്ചു .അത് മാത്രമല്ല അവരെക്കൊണ്ട് അത് പോലീസ് സ്റ്റേഷനിൽ പരസ്യമായി വായിപ്പിച്ചു .അത് ഷൂട്ട് ചെയ്യുകയും ആർ വി ബാബു അത് സ്വന്തം ഫേസ്ബുക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു .
എങ്ങിനെയാണ് ഒരു ഹിന്ദു ഐക്യവേദി നേതാവിനു പോലീസ് സ്റ്റേഷനു അകത്ത് നിന്നുള്ള ദൃശ്യങ്ങൾ ലഭിക്കുക ?എങ്ങിനെയാണ് പോലീസിന്റെ ഒത്താശയിൽ ഒരു സ്റ്റേഷന് അകത്ത് നിന്ന് ഒരാളെ മാപ്പു പറയിപ്പിച്ച് അത് ഷൂട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് .സിസ്റ്റർ ദിവ്യ ഒരു അദ്ധ്യാപിക ആണ് .ആർ വി ബാബുവോ ഹിന്ദു ഐക്യവേദി നേതാവും .