NEWS
അയോധ്യ രാമക്ഷേത്ര ഭൂമിപൂജയിൽ എൽ കെ അദ്വാനിക്കും മുരളി മനോഹർ ജോഷിക്കും ക്ഷണമില്ല

മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനിക്കും മുരളി മനോഹർ ജോഷിക്കും അയോധ്യ രാമക്ഷേത്ര ഭൂമിപൂജക്ക് ക്ഷണമില്ല. എൻഡിടിവി ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മുൻ കേന്ദ്രമന്ത്രി ഉമാഭാരതി ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അഞ്ചാം തീയതിയാണ് ഭൂമി പൂജ.
ബാബരി മസ്ജിദ് തകർച്ചയുടെ ഗൂഢാലോചനക്കേസിൽ അദ്വാനിയും മുരളി മനോഹർ ജോഷിയും ഉമാഭാരതിയും പ്രതികളാണ്. കഴിഞ്ഞയാഴ്ച അദ്വാനി വീഡിയോ കോൺഫറൻസിലൂടെ കേസിലെ വിചാരണയിൽ പങ്കെടുത്തിരുന്നു, കോടതി ഉന്നയിച്ച എല്ലാ ആരോപണങ്ങളും അദ്ദേഹം തള്ളിക്കളയുകയാണ് ചെയ്തത്.






