NEWS
കോവിഡ് പ്രത്യാഘാതം ദശാബ്ദങ്ങൾ നീണ്ടു നിൽക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
കോവിഡിന്റെ പ്രത്യാഘാതം ദശാബ്ദങ്ങൾ നീണ്ടുനിൽക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനത്തിന്റെ ആറുമാസം വിലയിരുത്തുകയായിരുന്നു ലോകാരോഗ്യസംഘടന. നൂറ്റാണ്ടിൽ ഒരിക്കൽ സംഭവിക്കുന്ന മഹാവ്യാധി ആണിതെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അധാനോം പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതി ഇന്ന് യോഗം ചേർന്നു. 18 അംഗങ്ങളും 12 ഉപദേശകരും അടങ്ങുന്നതാണ് സമിതി. കോവിഡ് മാനദണ്ഡങ്ങൾ പുതുക്കുന്നതിനെ കുറിച്ചും സമിതി ആലോചിക്കുന്നുണ്ട്.
കൊറോണയെ നിയന്ത്രിക്കാനുള്ള ദീർഘകാല പരിഹാരം എത്രയും പെട്ടെന്ന് വാക്സിൻ വികസിപ്പിക്കൽ മാത്രമാണെന്ന് ടെഡ്രോസ് പറഞ്ഞു. ചൈനയ്ക്ക് പുറത്ത് ഒരു കേസും ഇല്ലാതിരുന്ന സമയത്താണ് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.