ടിക്ടോകിനെ ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ്
അമേരിക്കൻ ഭീമൻ മൈക്രോസോഫ്റ്റ് ടിക്ടോകിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള നീക്കത്തിൽ. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിൽ ആണ് ഇപ്പോൾ ടിക്ടോക് ഉള്ളത്. ടിക്ടോക് നിരോധിക്കാൻ അമേരിക്കൻ ഭരണകൂടം നീക്കങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് ഘടനയിൽ മാറ്റം വരുത്താനുള്ള ശ്രമം.
ചൈനീസ് കമ്പനിയുടെ നിയന്ത്രണ അധികാരത്തിൽ ആണ് ഇപ്പോൾ ടിക്ടോക് ഉള്ളത്. അതുകൊണ്ട് ടിക്ടോകിന്റെ അമേരിക്കയിലെ ഉടമസ്ഥാവകാശം അമേരിക്കൻ കമ്പനികൾക്ക് കൈമാറാൻ ഭരണകൂടം നിർദ്ദേശിക്കും.
ഈ സാഹചര്യത്തിലാണ് മൈക്രോസോഫ്റ്റ് ടിക്ടോകുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നത്. എന്നാൽ ചർച്ച നടത്തുന്ന കാര്യം രണ്ട് കമ്പനികളും സ്ഥിരീകരിച്ചിട്ടില്ല.
2017 ലാണ് മ്യൂസിക്കലി എന്ന ആപ്ലിക്കേഷൻ ഏറ്റെടുത്ത് ബൈറ്റ്ഡാൻസ് ടിക്ടോകുമായി ലയിപ്പിച്ചത്. ഇതിനുപിന്നാലെ ടിക്ടോക് അമേരിക്കയിൽ ഹിറ്റായി. അമേരിക്കയിൽ ഇങ്ങനെ ഹിറ്റാകുന്ന ആദ്യ ചൈനീസ് ആപ്പും ടിക്ടോക് തന്നെയാണ്.
എന്നാൽ ഉപഭോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച ആശങ്കകൾ ഉയർന്നു. അമേരിക്കൻ കമ്പനി ആയി മാറിയാൽ ഈ പ്രശ്നം പരിഹരിക്കാം. മൈക്രോസോഫ്റ്റ് മാത്രമല്ല ടിക്ടോകിന്റെ അമേരിക്കൻ അധികാരം ഏറ്റെടുക്കാൻ വേണ്ടി ചർച്ചകൾ നടത്തുന്നത് എന്നാണ് വിവരം.