ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് വാളയാർ അതിർത്തിയിൽ നാടിന്റെ ധീര സൈനികൻ പ്രദീപിനെ കേരളത്തിനു വേണ്ടി ഏറ്റുവാങ്ങിയത്. മന്ത്രിമാരായ കെ രാധാകൃഷ്ണനും കെ രാജനും കെ കൃഷ്ണൻ കുട്ടിയും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്.തുടർന്ന് വിലാപയാത്രയായി തൃശൂർ പുത്തൂർ സ്കൂളിലെത്തിച്ചു.
കൊടും വെയിലിനെ അവഗണിച്ച് ആയിരങ്ങളാണ് പാലക്കാട് – തൃശൂർ റോഡിൽ ദേശീയ പതാകയും പൂക്കളുമേന്തി പ്രദീപിനെ ഒരു നോക്കു കാണാൻ കാത്തു നിന്നത്. പ്രദീപ് പഠിച്ചിറങ്ങിയ പുത്തൂർ സ്കൂൾ അങ്കണമാകെ ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്നു.സൈനികർ,നാട്ടുകാ ർ,അധ്യാപകർ…. തുടങ്ങി വൈകാരികവും വീരോചിതവുമായി പ്രദീപിന് ജന്മനാട് വിട ചൊല്ലി.
കേരള സർക്കാരിനുവേണ്ടി മന്ത്രി കെ രാധാകൃഷ്ണൻ പുഷ്പചക്രം സമർപ്പിച്ചു. ‘പ്രദീപ് അമർ രഹോ’ എന്ന വിളികൾക്കൊപ്പം വിതുമ്പലും നിറഞ്ഞ അന്തരീക്ഷത്തിലാണ് പൊന്നുക്കരയിലെ വീട്ടുവളപ്പിലെത്തിച്ചത്.പ്രി യതമയും… മകനും.. മാതാപിതാക്കളും… സഹോദരങ്ങളും ബന്ധുക്കളുമവിടെ കണ്ണീർപ്പൂക്കൾ കൊണ്ട് അന്ത്യാഞ്ജലി അർപ്പിച്ചു…….
ഗൺ സല്യൂട്ടും കഴിഞ്ഞ് അഗ്നിനാളങ്ങളായുയരും വരെ മന്ത്രിമാരും മറ്റു ജനപ്രതിനിധികളും കൂടെയുണ്ടായിരുന്നു.നമ്മുടെ പ്രദീപ് രാജ്യത്തിന്റെ ധീര മകനായി….. ഓർമ്മകളിൽ ജ്വാലയായി ഇനി പടരും…
നാടിന്റെയും കുടുംബത്തിന്റെയും സങ്കടങ്ങളിൽ ന്യൂസ്ദെനും പങ്കു ചേരുന്നു…
സല്യൂട്ട്…!