അബുദാബി:യുഎഇയിൽ ഇനി വെള്ളിയാഴ്ചകളിലും ബാങ്കുകൾ തുറന്നു പ്രവർത്തിക്കും.വെള്ളിയാഴ്ച അടക്കം ആഴ്ചയിലെ ആറുദിവസങ്ങളിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്നാണ് യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ അറിയിപ്പ്. പ്രവൃത്തി സമയം എങ്ങനെ വേണമെന്ന് ബാങ്കുകള്‍ക്ക് തീരുമാനിക്കാം എന്നാല്‍, കുറഞ്ഞത് അഞ്ചു മണിക്കൂറെങ്കിലും പൊതുജനങ്ങള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കണമെന്നാണ് സര്‍ക്കുലര്‍ നിര്‍ദേശം.
രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസൃതമായി വേണം എല്ലാ ബാങ്കുകളും അഡ്മിനിസ്ട്രേഷന്, ബാക്ക് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കേണ്ടതെന്നും സര്‍ക്കുലര്‍ പറയുന്നു.അടുത്തവര്‍ഷം ജനുവരി രണ്ട് മുതലായിരിക്കും മാറ്റം പ്രാബല്യത്തില്‍ വരിക.