മുഖ്യമന്ത്രി പിണറായി വിജയൻ ദത്തു വിവാദത്തിൽ മറുപടി പറയണമെന്ന് മേധാ പട്‌കർ
ദത്തു വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മൗനം വെടിഞ്ഞ് മറുപടി പറയണമെന്ന് മേധാ പട്കർ. അനുപമയുടെ നിയമപോരാട്ടത്തിന് എല്ലാ പിന്തുണയും അവർ വാഗ്‌ദാനം ചെയ്തു
തിരുവനന്തപുരം: ദത്തു വിവാദത്തിൽ പിണറായി വിജയൻ്റെ മൗനം കുറ്റകരമാണെന്നും ഈ വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും സാമൂഹിക പ്രവർത്തക മേധാ പട്കർ. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം.
വനിതാ സംഘടനകൾ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും മേധ ആവശ്യപ്പെട്ടു. അനുപമയുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മേധയുടെ പ്രതികരണം.
പൊലീസും ശിശുക്ഷേമ സമിതിയും സി.പി.എം നേതാക്കളും ചേർന്നാണ് തന്റെ കുഞ്ഞിനെ നാടു കടത്തിയതെന്ന് അനുപമ മേധാ പട്കറോടു വിശദീകരിച്ചു. അനധികൃതമായി മകനെ നാടുകടത്തിയവർക്കെതിരെ ഒരു നടപടിയുമുണ്ടായില്ലെന്നും അനുപമ പറഞ്ഞു.
അനുപമയുടെ നിയമപോരാട്ടത്തിന് എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്ത ശേഷമാണ് മേധാ പട്‌കർ മടങ്ങിയത്.