
ഇടുക്കി: വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയുള്ളതിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇടുക്കി പൊന്മുടി ഡാം രാവിലെ 9 മണിക്ക് തുറക്കും. അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 60 സെന്റീ മീറ്റര്‍ വീതം തുറന്ന് 130 ക്യുമെക്സ് വരെ വെള്ളം പന്നിയാര്‍ പുഴയിലേക്ക് ഒഴുക്കിവിടുമെന്ന് കളക്ടര്‍ അറിയിച്ചു. പൊന്മുടി പുഴയില്‍ 60 സെന്റീ മീറ്റര്‍ വരെ ജലം ഉയരാം. പന്നിയാര്‍ പുഴയുടെ ഇരുകരകളില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.






