ചില്ലറക്കാരനല്ല.. നേരത്തെ അഞ്ചൽ പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ആയിരുന്നു. ഉത്ര വധക്കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥൻ. ഉത്രയുടെ മരണത്തിൽ അസ്വഭാവീകമായി ഒന്നുമില്ല എന്ന് കണ്ടെത്തിയതും ഇദ്ദേഹമായിരുന്നു.
അങ്ങനെ പണിഷ്മെന്റ് ട്രാൻസ്ഫർ ആയിരുന്നു അഞ്ചലിൽ നിന്ന് ആലുവയിലേക്ക്…
ആലുവ ഈസ്റ്റ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം ലഭിച്ച ഗാർഹിക പീഡനപരാതിയിൽ പരാതിക്കാരിയെയും പിതാവിനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിച്ചതും ഇദ്ദേഹമായിരുന്നു. ഈ പരമ കാരുണികനായ എസ്എച്ച്ഒ പെൺക്കുട്ടിയുടെ പിതാവിനോട് ‘താനാണോ ഇവളുടെ തന്ത’ എന്ന് ചോദിച്ചാണത്രേ പരിചയപ്പെട്ടത്…
എന്തായാലും ഇയാളുടെ കയ്യിൽ നിന്നും നീതി ലഭിക്കില്ല എന്നുറപ്പായ പെൺകുട്ടി ടിയാന്റെ പേരെഴുതി വെച്ച് ആത്മഹത്യ ചെയ്തു.ഇപ്പോൾ ഇവിടെയും ശിക്ഷാനടപടികൾ നേരിടുകയാണ് ഇദ്ദേഹം.
പറയാനുള്ളത് ആഭ്യന്തരവകുപ്പിനോട് ആണ് ഇവനെയെക്കെ സർവ്വീസിൽ നിന്നും നീക്കം ചെയ്യുക മാത്രമല്ല,
ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി അകത്തിടുക തന്നെ വേണം. സേനയിൽ ഇത്തരക്കാരെ ഇനി വേണ്ട എന്ന ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ, ഇടക്കിടക്ക് ഇങ്ങനെ തല കുനിക്കാനേ അഭ്യന്തര വകുപ്പിന് സമയം കാണൂ…