CrimeNEWS

മോഡലുകളുടെ മരണം:ആരോപണ വിധേയമായ ഫോര്‍ട്ട് കൊച്ചിയിലെ നം. 18 ഹോട്ടലിലെ കാര്‍ പൊലീസ് കസ്റ്റഡിയില്‍

കൊച്ചിയില്‍ മോഡലുകളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ കൂടുതല്‍ നടപടികളുമായി പൊലീസ്. ദുരൂഹ ഇടപാടുകളുടെ പേരില്‍ ആരോപണ വിധേയമായ ഫോര്‍ട്ട് കൊച്ചിയിലെ നം. 18 ഹോട്ടലിലെ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഹോട്ടലിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇന്നോവ കാറാണ് കസ്റ്റഡിയില്‍ എടുത്തത്. ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിക്കാന്‍ ഉപയോഗിച്ചത് ഈ കാര്‍ ആയിരുന്നു എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അതേസമയം, മോഡലുകള്‍ മരിക്കാനിടയായ അപകടം നടന്നതിന് പിന്നാലെ പുലര്‍ച്ചെ തന്നെ ഹാര്‍ഡ് ഡിസ്‌കുകള്‍ ഉപേക്ഷിച്ചെന്നാണ് കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് നേരത്ത അറസ്റ്റിയ ഹോട്ടല്‍ ജീവനക്കാരായ വിഷ്ണുകുമാര്‍, മെല്‍വിന്‍ എന്നിവരാണ് കാര്‍ ഉപയോഗിച്ചതെന്നുമാണ് കണ്ടെത്തല്‍. കേസിലെ മൂന്നും നാലും പ്രതികളാണ് ഇവര്‍.

Back to top button
error: