അമേരിക്കയെ ഞെട്ടിച്ച് ചൈന ,തൊടുത്തത് ആണവ പോർമുന വഹിക്കാവുന്ന മിസൈൽ
കിഴക്കൻ തീരത്തെ സൈനിക നീക്കങ്ങൾക്ക് താക്കീതുമായി ചൈന .കഴിഞ്ഞ ദിവസം ചൈന നാല് ബാലിസ്റ്റിക് മിസൈലുകൾ ആണ് പരീക്ഷിച്ചത് .ഇതിൽ ഡി എഫ് 24 ആണവ പോർമുന വഹിക്കാൻ ശേഷി .ഉള്ളതാണ്. മേഖലയിൽ അമേരിക്ക രണ്ടു വിമാനവാഹിനി കപ്പലുകൾ വിന്യസിച്ചിട്ടുണ്ട് .ഇവയ്ക്കുള്ള മുന്നറിയിപ്പാണ് ചൈനയുടെ മിസൈലുകൾ .
അമേരിക്കൻ സൈനിക താവളങ്ങളെ ആക്രമണത്തിന്റെ തുടക്കത്തിൽ തന്നെ തകർക്കാൻ ചൈനയ്ക്കാവുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു .ഒക്ടോബറിൽ നടന്ന സൈനിക പരേഡിൽ പ്രസിഡണ്ട് ഷി ചിൻ പിംഗ് ചൈനയുടെ പ്രഹര ശേഷിയുള്ള റോക്കറ്റുകൾ അനാവരണം ചെയ്തിരുന്നു .
ആഴ്ചകൾക്ക് മുമ്പ് അമേരിക്കൻ യുദ്ധക്കപ്പലുകൾ സൈനികാഭ്യാസത്തിനെത്തിയ ഹെയ്‌നാൻ ദ്വീപിനും പാരസെൽ ദ്വീപിനും ഇടയ്ക്കാണ് ചൈനയുടെ മിസൈൽ പതിച്ചത് .അതേസമയം മിസൈൽ പരീക്ഷണങ്ങളെ അപലപിച്ച് പെന്റഗൺ രംഗത്ത് വന്നു .ദക്ഷിണ ചൈന കടലിലെ തർക്ക പ്രദേശത്ത് സൈനികാഭ്യാസം നടത്തുന്നതിന് അമേരിക്ക ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി .