NEWS

റിട്ടയേർഡ് അദ്ധ്യാപകൻ്റെ പണം കവർന്ന രണ്ട് പേർ അറസ്റ്റിലായി

ബാങ്കുകളിൽ നിന്നെടുത്ത പണവുമായി സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന ശൗര്യംകുഴിയിൽ ജോസഫിൻ്റെ രണ്ടേമുക്കാൽ ലക്ഷം രൂപയാണ് പ്രതികൾ പിന്നാലെ എത്തി തട്ടിഎടുത്തത്

ബാങ്കിൽ നിന്ന് മടങ്ങിയ റിട്ടയേർഡ് അദ്ധ്യാപകൻ്റെ പണം കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിലായി.
കിടങ്ങൂർ പാദുവ തട്ടേമാട്ടേൽ വീട്ടിൽ ശ്രീജിത്ത് ബെന്നി(23),
അമയന്നൂർ പൂതിരി പള്ളിക്കുന്ന് സ്വരജിത്ത് എന്നിവരാണ് അറസ്റ്റിലായത്.

Signature-ad

കിടങ്ങൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.
കഴിഞ്ഞ 16നാണ് സംഭവം. ബാങ്കുകളിൽ നിന്ന് പണം എടുത്ത ശേഷം തിരികെ വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന പാദുവ ശൗര്യംകുഴിയിൽ ജോസഫിൻ്റെ 2.45 ലക്ഷം രൂപയാണ് പ്രതികൾ, പണം കൈയിലുണ്ടെന്ന് മനസിലാക്കി പിന്നാലെ എത്തി തട്ടിഎടുത്തത്.

നിരവധി മോഷണക്കേസുകളിൽ പ്രതികളാണ് ഇരുവരും.
ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.

Back to top button
error: