കൊല്ലം: മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുഞ്ഞ് മരിച്ചു. പത്തനാപുരം പട്ടാഴി സാംസി ഭവനില്‍ ഷിബുവിന്റ ഭാര്യ സാംസിയാണ് കുഞ്ഞിനെയുമെടുത്ത് കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. സാംസിയെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. കൊട്ടാരക്കരയില്‍ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സായിരുന്ന സാംസി ഭര്‍ത്താവ് വിദേശത്ത് പോയതിന് ശേഷം സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വീട്ടിലുള്ളവര്‍ പുറത്ത് പോയ സമയം കുഞ്ഞിനെ ഷാളുപയോഗിച്ച് ശരീരത്തോട് ചേര്‍ത്ത് കെട്ടി് ഇവര്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
വീട്ടുകാര്‍ തിരിച്ചെത്തിയ സമയത്ത് സാംസിയെയും കുഞ്ഞിനെയും കാണാതിരുന്നതോടെ സാംസിയുടെ അമ്മ നാട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ യുവതിയെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. പൈപ്പില്‍ പിടിച്ച് നില്‍ക്കുകയായിരുന്ന സാംസിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് രക്ഷപ്പെടുത്തിയെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.