Breaking NewsKeralaLead NewsNEWSpolitics

മുഹൂർത്തം നോക്കി പത്രിക സമർപ്പിക്കാനെത്തി ബിജെപി സ്ഥാനാർഥി പത്മജ വേണു​ഗോപാൽ, കോൺ​ഗ്രസിനു ശേഷം പത്രിക സമർപ്പിക്കേണ്ടത് എൽഡിഎഫ്, അടുത്തത് തനിക്ക് പത്രിക നൽകണമെന്ന് പത്മജ!! തർക്കത്തിനൊടുവിൽ സമവായം, വഴിമാറിക്കൊടുത്ത് ആലങ്കോട് ലീലാകൃഷ്ണൻ

തൃശ്ശൂർ: തൃശ്ശൂർ മണ്ഡലത്തിലെ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനിടെ സിപിഎം- ബിജെപി സ്ഥാനാർഥികൾ തമ്മിൽ തർക്കം. എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാലും എൽഡിഎഫ് സ്ഥാനാർഥി ആലങ്കോട് ലീലാകൃഷ്ണനും പത്രിക നൽകാനെത്തിയ സമയത്തെച്ചൊല്ലിയാണ് തർക്കമുണ്ടായത്. പത്മജ മുഹൂർത്തം നോക്കിയാണ് പത്രിക സമർപ്പിക്കാനെത്തിയത്. ഇതിനിടെ രാവിലെ ആദ്യം പത്രിക നൽകാനെത്തിയ യുഡിഎഫ് സ്ഥാനാർഥി പത്രിക സമർപ്പിച്ച് ഇറങ്ങാൻ വൈകിയതോടെ സമയക്രമം തെറ്റി.

മുൻകൂട്ടി നിശ്ചയിച്ച പ്രത്യേക മുഹൂർത്തത്തിൽതന്നെ പത്രിക സമർപ്പിക്കണമെന്ന് പത്മജ വേണുഗോപാൽ നിലപാടെടുത്തതോടെ തർക്കം രൂക്ഷമായി. ഗുജറാത്ത് മുഖ്യമന്ത്രിയോടൊപ്പമാണ് പത്മജ പത്രിക നൽകാനെത്തിയത്. എന്നാൽ, മുൻഗണനാക്രമം അനുസരിച്ച് എൽഡിഎഫ് സ്ഥാനാർഥിക്കാണ് പത്രിക നൽകാൻ അവസരം ലഭിക്കേണ്ടിയിരുന്നത്. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ വാഗ്വാദം നടന്നു. ഒടുവിൽ ഇരുവിഭാഗങ്ങളും സമവായത്തിലെത്തി.

Signature-ad

എൽഡിഎഫ് സ്ഥാനാർഥികൾ മാറിനിൽക്കുകയും പത്മജ വേണുഗോപാൽ ആവശ്യപ്പെട്ട സമയത്ത് പത്രിക നൽകാൻ അനുവദിക്കുകയും ചെയ്തു. തുടർന്ന് എൻഡിഎ സ്ഥാനാർഥി പത്രിക നൽകിയതിന്ശേഷം എൽഡിഎഫ് സ്ഥാനാർഥികൾ തിരിച്ചെത്തി പത്രിക സമർപ്പണം പൂർത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: