Breaking NewsLead NewsSports

നൈസായിട്ട് ഐറിഷ് താരത്തിന് കൈമുട്ടിന് ഒരു ഇടിയിടിച്ചു ; കരിയറില്‍ ആദ്യമായി ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ് ; പോര്‍ച്ചുഗലിന് കിട്ടിയത് എട്ടിന്റെ പണി, അര്‍മീനിയയ്ക്ക് എതിരേ ജയിച്ചാല്‍ രക്ഷ

ഡബ്‌ളിന്‍: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പോര്‍ച്ചുഗലിന് ഇത് മുട്ടന്‍ പണിയായിപ്പോയി. അയര്‍ലണ്ടിനെതിരേ നടന്ന അവരുടെ യോഗ്യതാ മത്സരത്തില്‍ കളത്തില്‍ കയ്യാങ്കളിക്ക് മുതിര്‍ന്ന ഫുട്‌ബോളിലെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോകേണ്ടി വന്നു. കളി കൃത്യം ഒരു മണിക്കൂറിലേക്ക് എത്തുമ്പോള്‍ അയര്‍ലന്റ് ഡിഫണ്ടര്‍ ഡാര ഒ ഷേയുമായുള്ള ഏറ്റുമുട്ടലിലാണ് ക്രിസ്ത്യാനോ ചുവപ്പ് കാര്‍ഡ് കണ്ടത്. മത്സരം നിയന്ത്രിച്ച സ്വീഡിഷ്‌റഫറി ഗ്ലെന്‍ നൈബര്‍ഗ് സൂപ്പര്‍താരത്തിന് നേരിട്ട് ചുവപ്പ് കാര്‍ഡ് നല്‍കി.

ട്രോയ് പാരോട്ടിന്റെ ആദ്യ പകുതിയിലെ ഇരട്ട ഗോളിന് പോര്‍ച്ചുഗല്‍ 2-0 ന് പിന്നില്‍ നില്‍ക്കേ മത്സരം ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഐറിഷ് പെനാല്‍റ്റി ബോക്‌സില്‍ ഒരു ക്രോസിനായി കാത്തിരിക്കുന്നതിനിടെ ഒഷേ യെ കൈകാര്യം ചെയ്യുകയായിരുന്നു. അവിവ സ്റ്റേഡിയത്തിലെ ഐറിഷ് കളിക്കാരില്‍ നിന്നും ആരാധകരില്‍ നിന്നും ശക്തമായ പ്രതികരണം ഉയര്‍ന്നു. റഫറി ഗ്ലെന്‍ നൈബര്‍ഗ് സംഭവം കാണുകയും റൊണാള്‍ഡോയ്ക്ക് ആദ്യം മഞ്ഞ കാര്‍ഡ് കാണിക്കുകയും ചെയ്തു, എന്നാല്‍ വീഡിയോ അസിസ്റ്റന്റ് റഫറി പിച്ച്-സൈഡ് മോണിറ്ററില്‍ സംഭവം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വാര്‍ പരിശോധനയ്ക്ക് ശേഷം സ്വീഡിഷ്‌റഫറി ചുവപ്പ് കാര്‍ഡ് പുറത്തെടുത്തു.

Signature-ad

തുടര്‍ന്ന് താരം ഐറിഷ് ആരാധകരെ പരിഹാസത്തോടെ കൈയടിക്കുകയും കളത്തില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് പരിശീലകന്‍ ഹെയ്മിര്‍ ഹാള്‍ഗ്രിംസണുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതോടെ പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം താരത്തിന് നഷ്ടമാകും അര്‍മേനിയയ്ക്കെതിരായ ഞായറാഴ്ചത്തെ അവസാന യോഗ്യതാ മത്സരത്തില്‍ അദ്ദേഹം കളിക്കില്ല. അക്രമാസക്തമായ പെരുമാറ്റത്തിന് അദ്ദേഹത്തിന് മൂന്ന് മത്സര വിലക്ക് ലഭിച്ചേക്കാന്‍ സാധ്യതയുണ്ട്.

അങ്ങിനെ സംഭവിച്ചാല്‍ പോര്‍ച്ചുഗല്‍ യോഗ്യത നേടിയാല്‍ പോലും അവരുടെ ലോകകപ്പ് കാമ്പെയ്നിന്റെ തുടക്കം റൊണാള്‍ഡോയ്ക്ക് നഷ്ടമാകാന്‍ സാധ്യതയുണ്ട്. മൂന്ന് മത്സരങ്ങളില്‍ വിലക്ക് ലഭിക്കുകയും പോര്‍ച്ചുഗല്‍ നേരിട്ട് യോഗ്യത നേടുകയും ചെയ്താല്‍, അടുത്ത വേനല്‍ക്കാലത്ത് വടക്കേ അമേരിക്കയില്‍ നടക്കുന്ന അവരുടെ ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളില്‍ അദ്ദേഹത്തിന് കളിക്കാന്‍ കഴിയില്ല. ഒരുപക്ഷേ പോര്‍ച്ചുഗലിന്റെ ലോകകപ്പ് സാധ്യതയെ തന്നെ ഇത് ബാധിച്ചേക്കാനും മതി. വിധി അച്ചടക്ക സമിതി തീരുമാനിക്കും. മത്സരം പോര്‍ച്ചുഗല്‍ തോല്‍ക്കുകയും ചെയ്തു.

Back to top button
error: