Breaking NewsKeralaLead NewsNEWSpolitics

‘പിണറായി മാർഗനി‍ർദേശം തന്ന നേതാവാണ്, ആ ആദരവ് എല്ലാക്കാലവുമുണ്ടാകും; പാർട്ടി സെക്രട്ടറിയുടെയല്ല പാർട്ടിയുടെ നിലപാടിലാണ് എനിക്ക് വിയോജിപ്പുണ്ടായത്‘ – ടി.കെ. ഗോവിന്ദൻ

തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് മുമ്പ് പ്രതിപക്ഷ നേതാവ് പിണറായി വിജയനെ കണ്ട് ഹസ്തദാനം നല്കിയതിൽ പ്രതികരണവുമായി തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ. കഴിഞ്ഞ അറുപത് വർഷക്കാലത്തോളം രാഷ്ട്രീയത്തിൽ തനിക്ക് മാർ​ഗ നിർദേശം തന്ന നേതാവാണ് പിണറായിയെന്നും ആ ആദരവ് എല്ലാക്കാലവുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തോട് മാത്രമല്ല പല രാഷ്ട്രീയ പാർട്ടിയിലും തനിക്ക് ആദരവ് തോന്നിയിട്ടുള്ള നേതാക്ക്മാർ വേറെയുമുണ്ട്. എൽഡിഎഫുമായി അകലാൻ കാരണം പാർട്ടി സെക്രട്ടറിയുടെ നിലപാട് കാരണമല്ലെന്നും പാർട്ടി  നിലപാട് കാരണമാണെന്നും ​ഗോവിന്ദൻ വ്യക്തമാക്കി.

രാഷ്ട്രീയത്തിൽ കളം മാറ്റം സാധാരണമാണ്. മുമ്പ് കോൺ​ഗ്രസിലുണ്ടായിരുന്നവർ പലരും എൽഡിഎഫിൽ എത്തിയിട്ടുണ്ടല്ലോ? അതൊക്കെ സ്വഭാവികമാണ്. ഏത് പക്ഷത്താണോ നില്ക്കുന്നത് അവിടെ ആത്മാർത്ഥതയോടെ ഒപ്പം നില്ക്കുകയെന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

സി.പി.എം ശക്തികേന്ദ്രമായ തളിപ്പറമ്പിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ പി.കെ. ശ്യാമളയെ പരാജയപ്പെടുത്തിയാണ് ടി.കെ. ഗോവിന്ദൻ നിയമസഭയിലെത്തിയത്. തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതു മുതൽ പാർട്ടിക്കുള്ളിൽ തന്നെ അസ്വസ്ഥതകൾ ഉയർന്നിരുന്നു. എം.വി. ഗോവിന്ദന്റെ പിൻഗാമിയായി ഭാര്യയെ തന്നെ പരിഗണിച്ചതാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പിന് ഇടയാക്കിയത്. അവസാനം തളിപ്പറമ്പിൽ 12,551 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ടി.കെ. ഗോവിന്ദൻ വിജയിച്ച് നിയമസഭയിലേക്ക് എത്തിയത്.

Back to top button
error: