Breaking NewsKeralaLead NewsNEWS
മുൻ ഡിജിപി ആർ ശ്രീലേഖക്കെതിരെ പോക്സോ കേസ്!! സ്വന്തം യൂട്യൂബ് ചാനലിലൂടെ പീഡനക്കേസ് ഇരകളുടെ പേരും വിശദാംശങ്ങളും വെളിപ്പെടുത്തി…

തിരുവനന്തപുരം: മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ ശ്രീലേഖക്കെതിരെ പോക്സോ കേസ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ പീഡനക്കേസുകളിലെ ഇരകളുടെ പേരും മറ്റു വിശദാംശങ്ങളും വെളിപ്പെടുത്തിയതിലാണ് കേസ്.
സംഭവത്തിൽ തിരുവനന്തപുരം മ്യൂസിയം പോലീസ് ആണ് കേസെടുത്തത്. സിവിൽ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഡൽഹി നിർഭയ കേസ്, കിളിരൂർ- കവിയൂർ കേസുകൾ, ഗോവിന്ദച്ചാമി പ്രതിയായ ട്രെയിനിൽ വച്ച് കൊല്ലപ്പെട്ട പെൺകുട്ടി, പെരുമ്പാവൂർ പീഡന കേസ്, തുടങ്ങിയ കേസുകളിലെ അടക്കം വിവരങ്ങൾ പുറത്തുവിട്ടെന്നാണ് പരാതി.






