LIFEMovie

‘കുറുപ്പി’ല്‍ പിടികിട്ടാപ്പുള്ളി, ‘സല്യൂട്ടി’ല്‍ സബ് ഇന്‍സ്‌പെക്ടര്‍; ദുല്‍ഖറിന്റെ പോലീസ് ചിത്രം ഡിസംബര്‍ 17ന് തീയേറ്ററുകളില്‍

ദുല്‍ഖര്‍ സല്‍മാന്‍ അരവിന്ദ് കരുണാകരന്‍ എന്ന സബ് ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ എത്തുന്ന ‘സല്യൂട്ട്’ റിലീസിനൊരുങ്ങുന്നു. ക്രിസ്മസിന് മുന്നോടിയായി ഡിസംബര്‍ 17ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് അണിയറക്കാര്‍ ശ്രമിക്കുന്നത്. ദുല്‍ഖറിന്റെ വേ ഫാറെര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. റിലീസിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ‘സല്യൂട്ട്’ ഒരു പോലീസ് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും. ബോളിവുഡ് നടി ഡയാന പെന്റിയാണ് നായിക. മനോജ് കെ ജയന്‍, സാനിയ ഇയ്യപ്പന്‍, ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയിലുടനീളം ദുല്‍ഖര്‍ പോലീസ് യൂണിഫോമില്‍ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം ജെയ്ക്സ് ബിജോയ്. ദുല്‍ഖറിന്റെ കരിയറിലെ ആദ്യ പോലീസ് കഥാപത്രമാകും ഇത്.

Back to top button
error: