KeralaLead NewsNEWS

പാലായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിഡീപ്പിച്ചു; യുവാവ് അറസ്റ്റില്‍

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മാനന്തവാടി പേര്യ സ്വദേശി എക്കണ്ടിയില്‍ മുഹമ്മദ് അജ്മലാണ് അറസ്റ്റിലായത് . ചാറ്റിങ്ങിലൂടെ പ്രതി പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ കൈക്കലാക്കി വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനം.

പ്രതി മുഹമ്മദ് അജ്മല്‍ മുന്‍പ് ജോലി ചെയ്തിരുന്ന മൊബൈല്‍ കടയില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വന്ന പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ കരസ്ഥമാക്കിയ പ്രതി വാട്ട്‌സാപ്പിലൂടെ പെണ്‍കുട്ടിയുമായി നിരന്തരം ബന്ധപെട്ട് പ്രണയത്തിലാവുകയും പിന്നീട് ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. മാനസിക നിലയില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ കുട്ടിയോട് ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് പാലായില്‍ നിന്ന് കടന്നുകളഞ്ഞ പ്രതി വയനാട്ടില്‍ മൊബൈല്‍ ഷോപ് നടത്തി വരികയായിരുന്നു. അവിടെ നിന്നാണ് പൊലീസ് പിടികൂടിയത്.

പ്രതിക്കെതിരെ പോക്‌സോ, ബലാത്സംഗം, ഐടി നിയമങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു.

Back to top button
error: