KeralaLead NewsNEWS

സെപ്റ്റിക് ടാങ്കില്‍ വീണ 4 വയസ്സുകാരി മരിച്ചു

കണ്ണൂര്‍: നിര്‍മാണം നടക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് പരിക്കേറ്റ കുട്ടി മരിച്ചു. ജമ്മുവില്‍ സൈനികനായ പയ്യന്നൂര്‍ കൊറ്റിയിലെ കക്കറക്കല്‍ ഷമല്‍വി.കെ.അമൃത ദമ്പതികളുടെ ഏക മകള്‍ സാന്‍വിയ(4)യാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 11നാണ് സംഭവം.

വീടിനടുത്തുള്ള പറമ്പിലെ നിര്‍മാണം നടക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീഴുകയായിരുന്നു. ടാങ്കില്‍ നിറയെ വെള്ളമുണ്ടായിരുന്നു. ഒപ്പമുള്ള കുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ പരിസരവാസികള്‍ സാന്‍വിയയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഞായറാഴ്ച രാത്രി 9 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

Back to top button
error: