NEWS

കരുനാഗപ്പള്ളി സ്വദേശികളായ രണ്ട് യുവാക്കള്‍ തെന്മല ഡാമിന് സമീപം ഒഴുക്കില്‍പെട്ട് മരിച്ചു

കുടുംബത്തോടൊപ്പം രണ്ട് വാഹനങ്ങളിലായി തമിഴ്നാട് ഏർവാടി പള്ളിയിൽ തീർഥാടനം കഴിഞ്ഞ് എത്തിയതായിരുന്നു. കല്ലടയാറ്റിൽ തെന്മല കൊച്ചു പാലത്തിനുസമീപം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അൻസിലും അൽത്താഫും മുങ്ങി മരിച്ചത്

പുനലൂർ: തെന്മല ഡാമിന് സമീപം കൊച്ചു പാലം കുളിക്കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ ഒഴുക്കിൽപ്പെട്ട് മരിച്ചു.

കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശികളായ അൻസിൽ (26) , അൽത്താഫ് (23 ) എന്നിവരാണ് മരിച്ചത്

കുടുംബത്തോടൊപ്പം രണ്ട് വാഹനങ്ങളിലായി തമിഴ്നാട് ഏർവാടി പള്ളിയിൽ തീർഥാടനം കഴിഞ്ഞ് എത്തിയതായിരുന്നു. കല്ലടയാറ്റിൽ തെന്മല കൊച്ചു പാലത്തിനുസമീപം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് ഇരുവരും മുങ്ങി മരിച്ചത്.

പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Back to top button
error: