KeralaLead NewsNEWS

നടൻ ജോജുവിന്റെ കാർ തകർത്ത കേസ്: ടോണി ചമ്മിണി ഉൾപ്പടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നു കീഴടങ്ങും

കൊച്ചി: ഇന്ധനവില വര്‍ധനയ്‌ക്കെതിരെ നടന്ന സമരത്തില്‍ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസിലെ പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നു കീഴടങ്ങും. കൊച്ചി മുന്‍മേയര്‍ ടോണി ചമ്മിണി ഉള്‍പ്പടെയുള്ളവരാണ് കീഴടങ്ങുന്നത്. ഉച്ചയ്ക്കു ശേഷം മൂന്നു മണിയോടെ പ്രകടനമായെത്തി കീഴടങ്ങാനാണ് തീരുമാനം.

കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മരട് പൊലീസ് സ്റ്റേഷനിലായിരിക്കും ഹാജരാകുക. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചാണ് പ്രതികള്‍ കീഴടങ്ങുന്നത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതിനാല്‍ നേരത്തേ അറസ്റ്റിലായ പ്രതിയുടെ ജാമ്യം കോടതി നിഷേധിച്ചിരുന്നു. വീണ്ടും കോടതിയെ സമീപിച്ചാലും കൂടുതല്‍ പ്രതികള്‍ കീഴടങ്ങാനുള്ള സാഹചര്യത്തില്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണ്. ഇതു പരിഗണിച്ചാണ് പ്രതികളോട് കീഴടങ്ങാന്‍ പാര്‍ട്ടി നിര്‍ദേശിച്ചിരിക്കുന്നത്.

Signature-ad

സ്വകാര്യ വ്യക്തികളുടെ സ്വത്തിനു സംരക്ഷണം നല്‍കുന്നതിനു 2019ല്‍ പാസായ നിയമം അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ അറസ്റ്റിലാകുന്ന പ്രതികളെ റിമാന്‍ഡ് ചെയ്യും.

Back to top button
error: