ആറുമാസം മുമ്പ് പ്രണയ വിവാഹം; നിരന്തര പീഡനം; ഫോണ്‍വിളിക്കാന്‍ പോലും അനുവദിച്ചില്ല; യുവതിയെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍; അമ്മയ്ക്കെതിരേയും കേസ്

തൃശൂര്‍: വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമല സ്വദേശി ഷാരോണിന്റെ ഭാര്യ അര്‍ച്ചനയാണ് (20) മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് നാലുമണിയോടെ വീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അംഗന്‍വാടിയില്‍ നിന്ന് കൊണ്ടുവരാന്‍ ഷരോണിന്റെ അമ്മ പോയി തിരിച്ചുവന്നപ്പോഴാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടത്. നാളെ രാവിലെ ഫൊറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. വരന്തരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.
ആറു മാസം മുന്‍പാണ് ഷാരോണും അര്‍ച്ചനയും തമ്മില്‍ പ്രണയ വിവാഹം നടന്നത്. ഭര്‍തൃപീഢനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയെ ഫോണ്‍ വിളിക്കാന്‍ പോലും സമ്മതിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്ത്രീധനമില്ലാത്തതിന്റെ പേരിലും അര്‍ച്ചനയെ പീഡിപ്പിച്ചു. പെയിന്റിങ്ങ് തൊഴിലാളിയായ ഷാരോണ്‍ കഞ്ചാവു കേസിലെ പ്രതിയാണ്. ഷാരോണിന്റെയും അമ്മയുടെയും പേരില്‍ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയത്.






