Breaking NewsKeralaLead Newspolitics

മള്‍ട്ടിനാഷണല്‍ കമ്പനിയിലെ ജോലിയില്‍ നിന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരത്തിന് ; കോഴിക്കോട്ടെ എരിഞ്ഞിപ്പാലത്ത് എല്‍ഡിഎഫ് സീറ്റ് പിടിക്കാന്‍ ബിജെപി ഇറക്കിയിരിക്കുന്നത് ഐടി ജീവനക്കാരിയെ ; കെമിസ്ട്രിയില്‍ ഡോക്‌ട്രേറ്റ്

കോഴിക്കോട് : ഇത്തവണ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വമ്പന്‍ ശമ്പളമുള്ള മള്‍ട്ടിനാഷണല്‍ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ഐടി ജീവനക്കാരി. കെമിസ്ട്രിയില്‍ ഡോക്‌ട്രേറ്റ് ബിരുദമുള്ള ഐടി പ്രൊഫഷണല്‍ കളത്തിലിറങ്ങി യിരിക്കുന്നത് ബിജെപിയ്ക്ക് വേണ്ടിയാണ്. കോഴിക്കോട് ഏഴാം വാര്‍ഡായ എരഞ്ഞിപ്പാലത്ത് മത്സരിക്കാന്‍ ബിജെപി ഇറക്കിയിരിക്കുന്ന ആനി സ്‌റ്റെഫിയുടെ ചുമതല എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റും കോട്ടയുമായ സീറ്റ് ബിജെപിയ്ക്ക് പിടിച്ചുകൊടുക്കാനാണ്.

കെമിസ്ട്രയിയില്‍ ഡോക്‌ട്രേറ്റ് ബിരുദധാരിയായ ഇവര്‍ ജോലിയില്‍ നിന്നും ഇടവേളയെടു ത്താണ് മത്സരിക്കുന്നത്. വാര്‍ഡിലെ വികസനമാണ് പ്രധാന അജണ്ഡയെന്നും കേന്ദ്രത്തില്‍ നിന്നും വരുന്ന വികസനങ്ങള്‍ ഇവിടെ മറ്റു പേരിലാണ് വരുന്നതെന്നും ആനി സ്‌റ്റെഫി പറയുന്നു. മോദിജിയുടെ പ്രഭാവത്തിലും പിന്നെ പാര്‍ട്ടി യുവതയ്ക്ക് കൊടുക്കുന്ന പ്രാധാന്യ വും മനസ്സിലാക്കിയാണ് ആനി സ്‌റ്റെഫി ബിജെപിയില്‍ ആകൃഷ്ടയായിരിക്കുന്നത്. തല്‍ക്കാ ലം അവധിയെടുത്താണ് കോഴിക്കോട് കോര്‍പ്പറേഷനില്‍ മത്സരിക്കാന്‍ വന്നിരിക്കുന്നത്.

Signature-ad

നിലവില്‍ എല്‍ഡിഎഫിന്റെ സിറ്റിംഗ് വാര്‍ഡ് പിടിച്ചെടുക്കാനുള്ള കനപ്പെട്ട ചുമതലയാണ് പാര്‍ട്ടി ആനി സ്‌റ്റെഫിയെ ഏല്‍പ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഭരണവും പരിവര്‍ത്തന പദ്ധതികളും കോഴിക്കോട് ഏഴാം വാര്‍ഡായ എരഞ്ഞിപ്പാലത്തെ ഓരോ വീട്ടി ലും എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ആനി സ്‌റ്റെഫിയുടെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാ ന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരനും എക്‌സില്‍ ഇട്ടിരിക്കുന്ന കുറിപ്പില്‍ വ്യക്തമാക്കുന്നു.

വികസിത കേരളം എന്ന കാഴ്ചപ്പാടിലും ബിജെപി നേതൃത്വത്തിലും നിന്ന് പ്രചോദനം ഉള്‍ക്കൊ ണ്ട് കേരളത്തിലെ യുവജനങ്ങള്‍ മാറ്റം ആവശ്യപ്പെടുകയും അതിന് നേതൃത്വം നല്‍കാന്‍ മു ന്നോട്ട് വരികയും ചെയ്യുന്നതായും കേരളത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് ആവശ്യ മു ള്ള പുതിയ ഊര്‍ജ്ജവും പുതിയ ദിശയുമാണിതെന്നും രാജീവ് ചന്ദ്രശേഖരന്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: