വോട്ടെടുപ്പിന് മുമ്പേ തോല്‍വിസമ്മതിച്ചു ; കഴിഞ്ഞതവണ മുഖ്യപ്രതിപക്ഷമായിരുന്ന പുതുനഗരം പഞ്ചായത്തില്‍ നാല് വാര്‍ഡുകളിലും ആളില്ല ; പാലക്കാട് 11 പഞ്ചായത്തുകളില്‍ 43 വാര്‍ഡുകളില്‍ ബിജെപിയ്ക്ക്് സ്ഥാനാര്‍ത്ഥികളില്ല

പാലക്കാട്: വലിയ സ്വാധീനമുള്ള പാലക്കാട് ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി യ്ക്ക് പല പഞ്ചായത്ത് വാര്‍ഡുകളിലും മത്സരിക്കാന്‍ ആളില്ല. 11 പഞ്ചായത്തു കളിലായി 43 വാര്‍ഡുകളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തത്.
ആലത്തൂര്‍, അലനല്ലൂര്‍ പഞ്ചായത്തുകളില്‍ അഞ്ചിടങ്ങളിലും വടകരപ്പതി, പുതുനഗരം, വണ്ടാഴി, പെരുമാട്ടി പഞ്ചായത്തുകളില്‍ നാലു വാര്‍ഡുകളിലും കാരാകുറുശ്ശി, വടക്കഞ്ചേരി പഞ്ചായത്തുകളില്‍ മൂന്നിടത്തും, കിഴക്കഞ്ചേരിയില്‍ രണ്ടിടത്തും മങ്കരയില്‍ ഒരിടത്തും കാഞ്ഞിരപ്പുഴയില്‍ എട്ട് വാര്‍ഡുകളിലും മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളില്ല.
ചിറ്റൂര്‍ തത്തമംഗലം നഗരസഭയില്‍ അഞ്ച് വാര്‍ഡുകളിലാണ് സ്ഥാനാര്‍ത്ഥികളില്ലാത്തത്. ബിജെപി മുഖ്യപ്രതിപക്ഷമായിരുന്ന പുതുനഗരം പഞ്ചായത്തില്‍ മാത്രം നാല് വാര്‍ഡുകളില്‍ മത്സരിക്കാനാളില്ല. പാലക്കാട് നഗരസഭയിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥിപട്ടിക ഏകപ ക്ഷീയ മാണെന്ന് ആരോപിച്ച് നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍ രംഗത്തെത്തിയിരുന്നു.
ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി കൃഷ്ണകുമാറിനെതിരെയായിരുന്നു ആരോപണം. കൃഷ്ണകുമാറിന്റെ നീക്കം സംഘടന പിടിക്കാനാണെന്നും ചെയര്‍പേഴ്‌സണ്‍ ആയിരുന്ന അവസാന കാലഘട്ടത്തില്‍ ഒരു വിഭാഗം തന്നെ ഒറ്റപ്പെടുത്തി ക്രൂശിച്ചെന്നും പ്രമീള ശശിധരന്‍ ആരോപിച്ചിരുന്നു. പ്രമീളയിക്ക് ഇത്തവണ മത്സരിക്കാന്‍ സീറ്റ് നല്‍കിയിട്ടില്ല.






