എയര്‍പോര്‍ട്ടില്‍ കയറി കളി വേണ്ട ; പോലീസിനെതിരെ കസ്റ്റംസ് ; കസ്്റ്റംസ് ഏരിയയില്‍ സ്വര്‍ണം പിടിക്കാന്‍ പോലീസിന് അധികാരമില്ലെന്ന് കസ്റ്റംസിന്റെ സത്യവാങ്മൂലം

കൊച്ചി: പോലീസിന്റെ ഭരണം അങ്ങ് എയര്‍പോര്‍ട്ട് പരിധിക്ക് പുറത്തുമതിയെന്ന് കസ്റ്റംസ്. എയര്‍പോര്‍ട്ട് തങ്ങളുടെ പരിധിയാണെന്നും അവിടെ കയറി പോലീസിന്റെ കളി വേണ്ടെന്നും ഓര്‍മിപ്പിച്ചുകൊണ്ട് കസ്റ്റംസ് രംഗത്ത്.
കസ്റ്റംസിന്റെ ഏരിയയില്‍ കയറി സ്വര്‍ണം പിടിക്കാന്‍ പോലീസിന് അധികാരമില്ലെന്ന സത്യവാങ്മൂലവുമായി
പോലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍.
കരിപ്പൂര്‍ വിമാനത്താവള പരിസരത്തുനിന്ന് പോലീസ് സ്വര്‍ണം പിടിച്ചതുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് സത്യവാങ്മൂലം നല്‍കിയത്.വിമാനത്താവളം കസ്റ്റംസിന്റെ നിയന്ത്രണത്തിലുളള പ്രദേശമാണ്. ഇവിടെ കയറി പോലീസ് സ്വര്‍ണം പിടിച്ചത് പരിധി വിട്ടുളള നടപടിയാണ്.കസ്റ്റംസ് ഏരിയയില്‍ സ്വര്‍ണം പിടിക്കാന്‍ പോലീസിന് അധികാരമില്ല
വിമാനത്താവളത്തില്‍ സ്വര്‍ണം പിടിക്കാന്‍ നിയമപരമായ അധികാരം കസ്റ്റംസിന് മാത്രമാണ്.എയര്‍പോര്‍ട്ടിലോ പരിസരത്തോ സ്വര്‍ണം പിടിക്കാന്‍ പോലീസിന് അധികാരമില്ല.സ്വര്‍ണക്കടത്ത് വിവരം ലഭിച്ചാല്‍ പോലീസ് തങ്ങളെ അറിയിക്കുകയാണ് വേണ്ടതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
കോഴിക്കോട് കസ്റ്റംസ് (പ്രിവന്റീവ്) ഡെപ്യൂട്ടി കമ്മീഷണറാണ് കസ്റ്റംസിന്റെ സത്യവാങ്മൂലം നല്‍കിയത്.






