Breaking NewsKeralaLead Newspolitics

ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ ബിജെപി ജില്ലാനേതൃത്വം കുഴഞ്ഞു ; ഒടുവില്‍ ശാലിനി സനില്‍ പനങ്ങോട്ടേലയെ തന്നെ 16 ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനം ; ആശുപത്രി വിട്ടതോടെ പ്രഖ്യാപനവും നടത്തി

തിരുവനന്തപുരം : തുടര്‍ച്ചയായി ആത്മഹത്യയും ആത്മഹത്യാശ്രമങ്ങളുമായി നിരന്തരം വിവാദത്തില്‍ പെടുന്ന ബിജെപി ഒടുവില പനങ്ങോട്ടേല 16 ാം വാര്‍ഡിലെ സീറ്റ് ശാലിനി സനലിന് തന്നെ നല്‍കി. സീറ്റ് നിഷേധിക്കപ്പെടുമെന്ന ആശങ്കയില്‍ ഇന്നലെ മഹിള മോര്‍ച്ച നേതാവ് ശാലിനി സനില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതോടെ ബിജെപി നേതൃത്വം വഴങ്ങുകയായിരുന്നു.

ഇക്കാര്യത്തില്‍ പ്രഖ്യാപനവും ബിജെപി ജില്ലാ നേതൃത്വം പുറത്തിറക്കി. ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ട ശാലിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. ആര്‍എസ്എസ് നേതാക്കള്‍ അധിക്ഷേപിച്ചെന്നും തനിക്ക് പകരം മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ശ്രമിക്കുന്നു എന്നായിരുന്നു ആരോപണം. ശാലിനിയെ അനുനയിപ്പിച്ചെന്നായിരുന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് നേരത്തെ പ്രതികരിച്ചിരുന്നത്.  ആത്മഹത്യാ ശ്രമം വൈകാരിക പ്രകടനം മാത്രം ആണെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തുടര്‍ച്ചയായുണ്ടാകുന്ന വിവാദങ്ങള്‍ ബിജെപിയ്ക്ക് വലിയ തലവേദന ഉണ്ടാക്കുന്നുണ്ട്്. സീറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ആര്‍എസ്എസിനെതിരേ ആരോപണം ഉന്നയിച്ച് പ്രവര്‍ത്തകനായ ഒരു യുവാവ് കത്തെഴുതി വെച്ചിട്ട് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശാലിനിയുടേയും പ്രശ്‌നം ഉണ്ടായിരിക്കുന്നത്.

ശാലിനിയെ അനുനയിപ്പിക്കാനായി ബിജെപി സംസ്ഥാന നേതൃത്വം നടത്തിയ ഇടപെടലിനു പിന്നാലെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. വ്യക്തിഹത്യയും അധിക്ഷേപവും കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ശാലിനി പ്രതികരിച്ചത്. അതേസമയം നെടുമങ്ങാട് നഗരസഭയുടെ ഏഴു വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ ഇതുവരെ ബിജെപി പ്രഖ്യാപിക്കുകയും ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: