കോവിഡിന് ശേഷം ലോകം വീണ്ടും മറ്റൊരു മഹാമാരിയുടെ ഭീതിയില്‍; എത്യോപ്യയില്‍ മാരകമായ വൈറസ് ബാധ പടരുന്നു; ലോകം ആശങ്കയില്‍; രോഗം മനുഷ്യരില്‍ സ്ഥിരീകരിച്ചു; 88 ശതമാനം മരണനിരക്ക്, എബോളയേക്കാള്‍ ഭീകരന്‍

എത്യോപ്യ: കോവിഡിന് ശേഷം ലോകം വീണ്ടും മറ്റൊരു മഹാമാരിയുടെ ഭീതിയില്‍. എത്യോപ്യയില്‍ മാരകമായ വൈറസ് ബാധ പടരുന്നു. 88 ശതമാനം വരെ മരണ നിരക്കുള്ള മാര്‍ബര്‍ഗ് വൈറസ് രോഗമാണ് പടരുന്നത്. എത്യോപ്യയില്‍ തെക്കന്‍ മേഖലയിലാണ് മാരകമായ മാര്‍ബര്‍ഗ് വൈറസ് ബാധ പൊട്ടിപ്പുറത്ത്. രോഗം മനുഷ്യരില്‍ സ്ഥിരീകരിച്ചതായി ആഫ്രിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ വിശദമാക്കുന്നത്.
88 ശതമാനം വരെ മരണ നിരക്കുള്ള രോഗത്തിന്റെ ഉറവിടം പഴംതീനി വവ്വാലുകളാണ്. അതീവ ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. എബോളയ്ക്ക് സമാനമായ രീതിയില്‍ മാരകമായ പാത്തോജനാണ് മാര്‍ബര്‍ഗ് വൈറസിനുള്ളത്. രക്തസ്രാവം, പനി, ഛര്‍ദ്ദി, വയറിളക്കം അടക്കം രൂക്ഷമായ ലക്ഷണങ്ങളാണ് വൈറസ് ബാധയ്ക്കുള്ളത്. 21 ദിവസമാണ് വൈറസിന്റെ ഇന്‍കുബേഷന്‍ സമയം. ശരീര സ്രവങ്ങളിലൂടെയാണ് വൈറസ് പകരുന്നത്.
25 ശതമാനം മുതല്‍ 80 ശതമാനം വരെയാണ് വൈറസ് ബാധ മൂലമുള്ള മരണനിരക്ക്. വെള്ളിയാഴ്ച ഒന്‍പത് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആഫ്രിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സെന്റര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞതിന് തൊട്ട് പിന്നാലെയാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ഏത് വകഭേദമാണ് കണ്ടെത്തിയതെന്ന് തിരിച്ചറിയാനുള്ള പരിശോധനകള്‍ ഊര്‍ജ്ജിതമാക്കിയതായാണ് നാഷണല്‍ റെഫറന്‍സ് ലാബോറട്ടറി വിശദമാക്കുന്നത്. നേരത്തെ കിഴക്കന്‍ ആഫ്രിക്കയില്‍ സ്ഥിരീകരിച്ച വൈറസുമായി സമാനതയുള്ളതാണ് നിലവില്‍ കണ്ടെത്തിയ മാര്‍ബര്‍ഗ് വൈറസിനുള്ളതെന്നാണ് ലഭ്യമാകുന്ന വിവരം.
ജിങ്ക മേഖലയിലാണ് നിലവില്‍ വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്. മറ്റ് ഭാഗങ്ങളിലേക്ക് വൈറസ് പടരാതിരിക്കാനുള്ള ശ്രമങ്ങളും അധികൃതര്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ജനുവരിയില്‍ ടാന്‍സാനിയയില്‍ പൊട്ടിപ്പുറപ്പെട്ട മാര്‍ബര്‍ഗ് വൈറ്‌സ് മാര്‍ച്ച് മാസത്തോടെ നിയന്ത്രിക്കാന്‍ സാധിച്ചിരുന്നുവെങ്കിലും നിരവധിപ്പേര്‍ക്ക് മരണം സംഭവിച്ചിരുന്നു. 2024ല്‍ റുവാണ്ടയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഇതേ വൈറസ് പതിനഞ്ച് പേരുടെ മരണത്തിനാണ് കാരണമായത്. അംഗീകൃതമായ വാക്‌സിനുകളോ പ്രതിരോധ ചികിത്സാ രീതികളോ ഇല്ലെന്നതാണ് വൈറസിന് അതീവ മാരകമാക്കുന്നത്. രോഗം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കോവിഡിന്റെ ഭീകരത അനുഭവിക്കേണ്ടിവന്ന ഇന്ത്യക്കാര്‍ എത്യോപ്യയിലെ പുതിയ വൈറസ് ബാധ അറിയുമ്പോഴും ആശങ്കയിലാണ്.






