‘എത്രകാലമായി മാധ്യമപ്രവര്‍ത്തനം തുടങ്ങിയിട്ട്’ എന്ന് മുഖ്യമന്ത്രി ചൂടായതിന്റെ കാരണം അറിയാമോ? അകത്തു കേട്ടതിന്റെ അരിശം പുറത്തു തീര്‍ത്തു; പിഎം ശ്രീ വിഷയത്തില്‍ സിപിഎം കേരള ഘടകത്തെ തള്ളി പോളിറ്റ് ബ്യൂറോയും

തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ സിപിഎം കേരള ഘടകത്തിനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ. കേന്ദ്ര നേതൃത്വവുമായി ആലോചിക്കാതെ കേരളം പിഎം ശ്രീ മരണാ പത്രത്തില്‍ ഒപ്പിട്ടത് തെറ്റായെന്ന് പി ബി അംഗങ്ങള്‍ പരസ്യമായി കുറ്റപ്പെടുത്തി. ദേശീയതലത്തില്‍ പാര്‍ട്ടി പ്രതിച്ഛായക്ക് മങ്ങലേറ്റതായും പോളിറ്റ് ബ്യൂറോയില്‍ വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ പി എം ശ്രീ വിഷയം വിവാഹമാക്കിയത് സിപിഐയുടെ കടുപിടുത്തം ആണെന്ന വാദമാണ് കേരളത്തില്‍ നിന്നുള്ള സിപിഎം അംഗങ്ങള്‍ ഉന്നയിച്ചത്. പക്ഷേ പിബി അംഗങ്ങള്‍ ഇത് ചെവികൊണ്ടില്ല.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങളാണ് കേരളത്തിലെ പി എം ശ്രീ വിവാദം യോഗത്തില്‍ ഉന്നയിച്ചത് സിപിഎം ജനറല്‍ സെക്രട്ടറിയെപ്പോലും ഇരുട്ടില്‍ നിര്‍ത്തിയെന്നാണ് പി ബി അംഗങ്ങള്‍ ഉന്നയിച്ച വിമര്‍ശനം.കേന്ദ്ര നേതൃത്വത്തോട് കൂടിയാലോചിക്കാതെയാണ് പാര്‍ട്ടി നയത്തില്‍ നിന്ന് ഭിന്നമായ ഒരു തീരുമാനം സിപിഎം നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് അംഗങ്ങള്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ ചൂണ്ടിക്കാട്ടി.
പി എം ശ്രീ കരാറുമായി മുന്നോട്ടു പോകാന്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് സജനറല്‍ സെക്രട്ടറിയോട് പോലും കൂടിയാലോചിച്ചില്ല. കേരളത്തിലെ പി എം ശ്രീ വിവാദം ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു. പി എം ശ്രീ വിഷയത്തില്‍ സിപിഐ നേതാക്കള്‍ നടത്തിയ പരസ്യ പ്രതികരണങ്ങളാണ് വിവാദമുണ്ടാക്കിയതെന്ന് പോളിറ്റ് ബ്യൂറോ യോഗത്തില്‍ കേരളഘടകം മറുപടി നല്‍കി. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചെന്നും കേരള ഘടനം പോളിറ്റ് ബ്യൂറോ യോഗത്തില്‍ വിശദീകരിച്ചു.
പിബി യോഗത്തിനുശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് ചൂടായത് അകത്തുകേട്ട ശാസനയുടെയും രൂക്ഷ വിമര്‍ശനത്തിന്റെയും പ്രതിഫലനമായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്.
രൂക്ഷമായ ഭാഷയില്‍ പിഎം ശ്രീ വിഷയത്തിലെ കേരളഘടകത്തിന്റെ നിലപാടുകളെ പോളിറ്റ് ബ്യൂറോ വിമര്‍ശിച്ചപ്പോള്‍ ഉത്തരം മുട്ടിപ്പോയ മുഖ്യമന്ത്രി പിണറായി അതിന്റെ അരിശം തീര്‍ത്തത് പുറത്ത് കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോടായിരുന്നു.
പോളിറ്റ് ബ്യൂറോ യോഗത്തില്‍ പിഎം ശ്രീ വിഷയം ചര്‍ച്ചയായോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് മാധ്യമപ്രവര്‍ത്തനം തുടങ്ങിയിട്ട് എത്രകാലമായെന്ന് മുഖ്യമന്ത്രി ദേഷ്യത്തില്‍ തിരിച്ചു ചോദിച്ചത്. കേരള ഘടകം കൈകൊണ്ട പി എം ശ്രീ വിഷയത്തിലെ നിലപാടിനെ പോളിറ്റ് ബ്യൂറോ ശക്തമായി എതിര്‍ത്തതോടെ ഈ വിഷയത്തില്‍ സിപിഐ ഉന്നയിച്ച വാദങ്ങള്‍ക്കൊപ്പമാണ് പോളിറ്റ് ബ്യൂറോ എന്ന് വ്യക്തമായിരിക്കുകയാണ്.






