NEWS

വിൽക്കാതെ ബാക്കി വന്ന ടിക്കറ്റിന് 80 ലക്ഷം, ഒളിഞ്ഞിരുന്ന ഭാഗ്യം ഒടുവിൽ അനുഗൃഹിച്ചു

കനത്ത മഴയും പ്രതികൂല കാലവസ്ഥയും മൂലമാണ് എടുത്ത ടിക്കറ്റിൽ അഞ്ചെണ്ണം വിൽക്കാൻ കഴിയാതെ വന്നത്. പക്ഷേ ആ ടിക്കറ്റിലൊന്നിൽ ഭാഗ്യം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. കാരുണ്യപ്ലസ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ…!

വിൽക്കാൻ കഴിയാതെ ബാക്കി വന്ന ടിക്കറ്റിന് ഒന്നാം സമ്മാനം 80 ലക്ഷം രൂപ. ഭാഗ്യം തേടി എത്തിയത് കോട്ടയം തിരുവഞ്ചൂർ സ്വദേശി കുര്യനാട് സജിമോന്.

Signature-ad

ദീപാവലി ദിനത്തിൽ നറുക്കെടുത്ത കാരുണ്യപ്ലസ് (PN -567732) ഭാഗ്യക്കുറിയിലൂടെയാണ്
ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ സജിമോന് സ്വന്തമായത്.

കനത്ത മഴയും പ്രതികൂല കാലവസ്ഥയും മൂലമാണ് എടുത്ത ടിക്കറ്റിൽ അഞ്ചെണ്ണം വിൽക്കാൻ കഴിയാതെ വന്നത്.

കോട്ടയം കാരാപ്പുഴയിൽ ശ്രീകാന്ത് വേണുഗോപാലൻ നായരുടെ ശ്രീഭദ്ര ലോട്ടറി ഏജൻസിൽ നിന്നും ഹോൾസെയിലിൽ ശ്രീകൃഷ്ണ – ഭാഗ്യമാല ലോട്ടറിക്കടയ്ക്ക് വിറ്റ ടിക്കറ്റാണിത്.
ഇവിടെ നിന്നുമാണ് സജിമോൻ ടിക്കറ്റ് എടുത്തത്.

Back to top button
error: