NEWS

15കാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ച 20കാരൻ പിടിയിലായി, കൊല്ലം എഴുകോൺ സ്വദേശി അഖിൽ ആണ് അറസ്റ്റിലായത്

പ്രായം കേവലം 20 വയസ്. പക്ഷേ പ്രവർത്തി അസ്സൽ ക്രിമിനലിൻ്റേത്. കൊല്ലം എഴുകോണ്‍ സ്വദേശി അഖില്‍ ആണ് പതിനഞ്ച്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചത്

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പതിനഞ്ച്കാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി ഉപയോഗിച്ചിട്ട് ഒളിവിലായിരുന്ന യുവാവ് പോലീസ് പിടിയിലായി. എഴുകോണ്‍ കാരുവേലില്‍ പരുത്തുംപ്പാറ ജവാന്‍മുക്ക് അഖില്‍ ഭവനില്‍ അഖില്‍ (20) ആണ് പോലീസ് പിടിയിലായത്. ഇയാളുടെ സഹായിയെ കഴിഞ്ഞ 20 ന് പോലീസ് പിടികൂടിയിരുന്നു.

Signature-ad

പെണ്‍കുട്ടിയുമായി മുന്‍പരിചയമുണ്ടായിരുന്ന ഇയാള്‍ പെണ്‍കുട്ടിയെ ഇയാളുടെ കൂട്ടാളിയുടെ സഹായത്തോടെ ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ആള്‍താമസമില്ലാത്ത ഒരു വീട്ടിലെത്തിച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലായെന്ന പരാതിയില്‍ അന്വേഷിച്ച അഞ്ചാലുമ്മൂട് പോലീസ് കുട്ടിയേയും പ്രതിയേയും അവിടെ നിന്നും കസ്റ്റടിയിലെടുത്തു.

തുടര്‍ന്ന് നടന്ന വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗീക അതിക്രമത്തിന് ഇരയായതായി തെളിഞ്ഞു. തുടര്‍ന്ന് ഇയാള്‍ക്കും സഹായിക്കുമെതിരെ ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലേയും പോക്സോയിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. അഞ്ചാലുമ്മൂട് ഇന്‍സ്പെക്ടര്‍ ദേവരാജന്‍. സി യുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ശ്യാം. ബി, ലഗേഷ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി ഇയാളെ റിമാന്‍റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: