സര്‍ക്കാര്‍ ഇടങ്ങളില്‍ പൊതുപരിപാടികള്‍ക്കുള്ള നിയന്ത്രണം ഹൈക്കോടതി സ്റ്റേ ചെയ്തു ; ഇത് ആര്‍എസ്എസിനെ ഒതുക്കാന്‍ കൊണ്ടുവന്ന പരിപാടിയെന്ന് ബിജെപി ; കര്‍ണാടകാസര്‍ക്കാരിന് തിരിച്ചടി

ബെംഗളൂരു: പൊതുസ്ഥലങ്ങളില്‍ പത്തിലധികം ആളുകളുടെ ഒത്തുചേരലുകള്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കിയ ഉത്തരവ് ചൊവ്വാഴ്ച കര്‍ണാടക ഹൈക്കോടതി താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. സ്വകാര്യ സംഘടനകള്‍, അസോസിയേഷനുകള്‍ അല്ലെങ്കില്‍ ഒരു കൂട്ടം വ്യക്തികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ സ്വത്തോ പരിസരമോ ഉപയോഗിക്കുന്നതിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്് ഒക്ടോബര്‍ 18 നായിരുന്നു. ഇതിനെതിരേ ബിജെപി ശക്തമായി രംഗത്ത് വന്നിരുന്നു.
തീരുമാനം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആര്‍എസ്എസ്) പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നായിരുന്നു ആരോപണം. പൊതുസ്ഥലങ്ങളില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ ആവശ്യപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഉത്തരവ് വന്നത്. ബിജെപിയുടെ മാതൃസംഘടനയായ ആര്‍എസ്എസിന്റെ പേര് സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ലെങ്കിലും, ഉത്തരവിലെ വ്യവസ്ഥകള്‍ ഹിന്ദു വലതുപക്ഷ സംഘടനയുടെ റൂട്ട് മാര്‍ച്ചുകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്ന് പറയപ്പെടുന്നു.
സ്കൂള്‍ പരിസരങ്ങളും അനുബന്ധ കളിസ്ഥലങ്ങളും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുന്നത് നിയന്ത്രിച്ചുകൊണ്ട് കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ കീഴില്‍ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച 2013 ലെ സര്‍ക്കുലറായിരുന്നു തങ്ങളുടെ ഉത്തരവിനെ ന്യായീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുമ്പോട്ട് വെച്ചത്. ഒക്ടോബര്‍ 4 ന് സിദ്ധരാമയ്യയ്ക്ക് അയച്ച കത്തില്‍, സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും ആര്‍എസ്എസ് ‘ശാഖകള്‍’ നടത്തുന്നുണ്ടെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന് ഖാര്‍ഗെ ആരോപിച്ചിരുന്നു. അവിടെ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും കുട്ടികളുടെയും യുവാക്കളുടെയും മനസ്സില്‍ നിഷേധാത്മക ആശയങ്ങള്‍ കുത്തിവയ്ക്കുകയും ചെയ്യുന്നതായും ആക്ഷേപിച്ചിരുന്നു. പ്രിയങ്ക് ഖാര്‍ഗെയുടെ സ്വന്തം മണ്ഡലമായ ചിറ്റാപൂരിലെ അധികാരികള്‍ ഒക്ടോബര്‍ 19 ന് ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ചിരുന്നു, സമാധാനവും ക്രമസമാധാനവും തകര്‍ക്കാനുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടിയത്.





