LIFE

ഞാനെന്തുകൊണ്ട് സൂപ്പര്‍ സ്റ്റാര്‍ ആയില്ല- മുകേഷ്

ടന്‍, നിര്‍മ്മാതാവ്, രാഷ്ടീയ പ്രവര്‍ത്തകന്‍, എം.എല്‍.എ തുടങ്ങി കൈവെച്ച മേഖലയിലെല്ലാം തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് മുകേഷ്.

1982 ല്‍ പുറത്തിറങ്ങിയ ബലൂണ്‍ എന്ന ചിത്രത്തിലാണ് മുകേഷ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് 1985 ല്‍ പുറത്തിറങ്ങിയ മുത്താരംകുന്ന് പി.ഒ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മുകേഷിനെ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെയാണ് മുകേഷിലെ ഹാസ്യതാരത്തെയും നടനെയും പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. പ്രിയദര്‍ശന്‍ ചിത്രത്തിലെ സ്ഥിരം സാന്നിധ്യമായി മാറിയ മുകേഷ് പിന്നീട് നായകനായും, ഉപനായകനായും മലയാള സിനിമയില്‍ തിളങ്ങി.

Signature-ad

മലയാള സിനിമാമേഖലയില്‍ 30 വര്‍ഷത്തിന് മുകളില്‍ അനുഭവസമ്പത്തുള്ള മുകേഷ് എന്തുകൊണ്ട് സൂപ്പര്‍ സ്റ്റാര്‍ ആയില്ല.? ചോദ്യം അദ്ദേഹത്തിന്റെ മകന്റേതാണ്. അതിന് രസകരമായ മറുപടിയാണ് മുകേഷ് തിരികെ നല്‍കിയത്. ഒരിക്കല്‍ കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട ഭാഗത്തുള്ള ഒരു വളവില്‍ വെച്ച് ദൈവം എന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട് നിനക്ക് സൂപ്പര്‍സ്റ്റാര്‍ ആകണോ, ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്് വേണോ എന്ന് ചോദിച്ചു. അതിനു മറുപടിയായി എനിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് മതിയെന്ന് പറഞ്ഞു. അതുകൊണ്ടാണ് ഞാന്‍ സൂപ്പര്‍ സ്റ്റാര്‍ ആകാതിരുന്നത്-മുകേഷ് പറയുന്നു

Back to top button
error: