NEWS

സ്വര്‍ണക്കടത്ത് കേസ്; പ്രതി സംജുവിന്റെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്

കോഴിക്കോട്; തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായിരുന്ന ടി.എം സംജുവിന്റെ വീട്ടില്‍ എന്‍ഐഎ റെയ്ഡ് നടത്തി. കോഴിക്കോട്ടുളള വീട്ടിലാണ് ഇന്ന് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുത്തു.

അതേസമയം, സംജുവിനെ നേരത്തെ കസ്റ്റംസും എന്‍ഐഎയും അറസ്റ്റ് ചെയ്തിരുന്നു. സംജുവിന്റെ കൂട്ടാളിയായ കൊടുവള്ളി സ്വദേശിയുടെ വീട്ടിലും എന്‍ഐഎ റെയ്ഡ് നടത്തുന്നുണ്ട്. നേരത്തെ സംജുവിന്റെ വീട്ടില്‍ എന്‍ഐഎയും സംജുവിന്റെ ഭാര്യാപിതാവിന്റെ ജ്വല്ലറിയില്‍ കസ്റ്റംസും റെയ്ഡ് നടത്തിയിരുന്നു.

അതേസമയം, കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ്,സരിത്,സന്ദീപ് നായര്‍ അടക്കം 15പ്രതികളുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം എട്ടാം തിയതി വരെ നീട്ടിയിരുന്നു. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കൊച്ചിയിലെ പ്രത്യേക കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.

നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറ്കടറേറ്റ് ചുമത്തിയ കേസില്‍ സ്വപ്ന സുരേഷിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. കേസ് ഡയറി പരിശോധിച്ചതില്‍ നിന്ന് കള്ളപ്പണം വെളുപ്പിക്കലിന് തെളിവുണ്ടെന്നും പ്രതി കുറ്റസമ്മത മൊഴി നല്‍കിയിട്ടുണ്ടെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

Back to top button
error: