പോളിഷ് വനിതയെ 15-ാം വയസ്സില്‍ മാതാപിതാക്കളാല്‍ മുറിയില്‍ പൂട്ടിയിട്ടു; കാണാതായയാളെ 27 വര്‍ഷത്തിന് ശേഷം കണ്ടെത്തി ; അയല്‍ക്കാര്‍ വീട്ടില്‍ നിന്നും ശബ്ദം കേട്ട് പോലീസിനെ വിളിച്ചുവരുത്തി

കൗമാരപ്രായത്തില്‍ മാതാപിതാക്കള്‍ പൂട്ടിയിട്ട വനിതയെ 27 വര്‍ഷത്തിന് ശേഷം കണ്ടെത്തി. 1998-ല്‍ 15 വയസ്സുള്ളപ്പോള്‍് പൊതുരംഗത്ത് നിന്ന് അപ്രത്യക്ഷയായ മിറെല്ലയെ 42 വയസ്സുള്ളപ്പോഴാണ് കണ്ടെത്തിയത്. ഇക്കാര്യം അറിഞ്ഞ് അയല്‍ക്കാര്‍, അവര്‍ക്ക് നേരിടേണ്ടി വന്ന വഞ്ചനയിലും മനുഷ്യത്വരഹിതമായ പെരുമാറ്റത്തിലും ഞെട്ടിയിരിക്കുകയാണ്.
വാര്‍സോയില്‍ നിന്ന് ഏകദേശം 180 മൈല്‍ അകലെയുള്ള സ്വീറ്റോക്ലോവിസ് എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. മാതാപിതാക്കളുടെ ഫ്ലാറ്റില്‍ നിന്ന് അയല്‍ക്കാര്‍ ബഹളം കേട്ട് പോലീസിനെ വിളിച്ചുവരുത്തുകയയായിരുന്നു. മിറെല്ലയെ ജൂലൈയില്‍ രക്ഷപ്പെടുത്തിയിരുന്നുവെങ്കിലും കഥ പൊതുജനശ്രദ്ധയില്‍ വന്നത് ഈ ഒക്ടോബറിലാണ്.
15 വയസ്സുള്ളപ്പോള്‍ മുതല്‍ പൂട്ടിയിട്ട നിലയിലായിരുന്നു, എന്നാല്‍ മകളെ കാണാതായി എന്നാണ് മാതാപിതാക്കള്‍ സമൂഹത്തോട് പറഞ്ഞിരുന്നത്. പോലീസ് അവളെ കണ്ടെത്തുമ്പോള്‍ അതീവ ദുര്‍ബലമായ അവസ്ഥയിലായിരുന്നു. അയല്‍ക്കാരുടെ അഭിപ്രായത്തില്‍ അവളുടെ ശാരീരിക നില ‘ഒരു വൃദ്ധയുടേത് പോലെ’ യായിരുന്നു. പോലീസ് സന്ദര്‍ശന വേളയില്‍ മിറെല്ലയും അവളുടെ അമ്മയും പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞിട്ടും, ഉദ്യോഗസ്ഥര്‍ അവളെ ഒരു ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ബന്ധിച്ചു.
അണുബാധകള്‍, കാലിലെ മുറിവുകള്‍ എന്നിവ കാരണം അവള് മരണത്തില്‍ നിന്ന് ദിവസങ്ങള്‍ മാത്രം അകലെയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. കൗമാരപ്രായത്തില്‍ ആരോഗ്യമുള്ള മിറെല്ലയെ അറിയാമായിരുന്ന അയല്‍ക്കാര്‍, അവര്‍ക്ക് നേരിടേണ്ടി വന്ന വഞ്ചനയിലും മനുഷ്യത്വരഹിതമായ പെരുമാറ്റത്തിലും ഞെട്ടിയിരിക്കുകയാണ്. ഇത്രയും കാലത്തെ തടങ്കലിനു ശേഷമുള്ള അവളുടെ വീണ്ടെടുപ്പിനായി പിന്തുണ നല്‍കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഫ്്ലാറ്റില്‍ നിന്ന് ശബ്ദങ്ങള്‍ വരാന്‍ തുടങ്ങിയതോടെയാണ് ഇതെല്ലാം ആരംഭിച്ചത്. രാത്രി ഏറെ വൈകി അയല്‍ക്കാര്‍ പോലീസിനെ വിളിക്കുകയായിരുന്നു.






