പെണ്‍കുട്ടികള്‍ ജിമ്മില്‍ പോകാന്‍ പാടില്ല, അവര്‍ വഞ്ചിക്കുകയും അനീതി കാണിക്കുകയും ചെയ്യും ; വീട്ടിലിരുന്ന് യോഗ പരിശീലിക്കുകയാണ് വേണ്ടതെന്ന് മഹാരാഷ്ട്ര ബിജെപി എംഎല്‍എ

മുംബൈ: ഹിന്ദു പെണ്‍കുട്ടികള്‍ ജിമ്മില്‍ പോകരുതെന്നും വീട്ടിലിരുന്ന് യോഗ ചെയ്യുകയാണ് വേണ്ടതെന്നും വിവാദ പ്രസ്താവന നടത്തി മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എ. ഗോപിചന്ദ് പടാല്‍ക്കര്‍ ആണ് വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്.
സാംഗ്ലി ജില്ലയിലെ ജാട്ടില്‍ നിന്നുള്ള ബിജെപി എംഎല്‍എ ബീഡില്‍ നടന്ന ഒരു പൊതുയോഗത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. കോളേജില്‍ പോകുന്ന ഹിന്ദു പെണ്‍കുട്ടികള്‍ ജിമ്മില്‍ പോകാതെ വീട്ടില്‍ യോഗ പരിശീലിക്കണമെന്നും അല്ലെങ്കില്‍ അവര്‍ വഴിതെറ്റിപ്പോകുമെന്നുമായിരുന്നു പ്രസ്താവന. ഇക്കാര്യത്തില്‍ ഒരു ഗൂഢാലോചന നടക്കുന്നുണ്ടെന്നും ആരെ വിശ്വസിക്കണമെന്ന് അവര്‍ക്ക് അറിയാത്തതിനാലാണ് ഇങ്ങനെ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
”ജിമ്മിലെ അവരുടെ പരിശീലകന്‍ ആരാണെന്ന് ആളുകള്‍ ശ്രദ്ധിക്കണം. വീട്ടിലെ യുവതികള്‍ ജിമ്മില്‍ പോകുകയാണെങ്കില്‍, അവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കണം. പെണ്‍കുട്ടികള്‍ വീട്ടില്‍ യോഗ പരിശീലിക്കണം, ജിമ്മില്‍ പോകേണ്ട ആവശ്യമില്ല, കാരണം അവര്‍ നിങ്ങളെ വഞ്ചിക്കുകയും അനീതി കാണിക്കുകയും ചെയ്യുന്നു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് സമുദായക്കാരെ സൂചിപ്പിച്ചുകൊണ്ടുള്ള വിവാദ പരാമര്‍ശമായിട്ടാണ് കാണുന്നത്, അവര്‍ സ്ത്രീകളെ വശീകരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
തിരിച്ചറിയല്‍ വിവരങ്ങളില്ലാതെ കോളേജുകളില്‍ എത്തുന്ന യുവാക്കളെ കണ്ടെത്തുകയും പ്രവേശിക്കുന്നതില്‍ നിന്ന് തടയണമെന്നും പറഞ്ഞു. ‘നമ്മള്‍ ശക്തമായ ഒരു പ്രതിരോധം സൃഷ്ടിക്കേണ്ടതുണ്ട്. ഫില്‍ട്ടര്‍ ചെയ്യാത്ത അഭിപ്രായങ്ങളുടെ പേരില്‍ പടാല്‍ക്കര്‍ വാര്‍ത്തകളില്‍ എത്തുന്നത് ഇത് ആദ്യമായിട്ടല്ല.
സെപ്റ്റംബറില്‍, എന്‍സിപി-എസ്പി നേതാവ് ജയന്ത് പാട്ടിലിനെയും അദ്ദേഹത്തിന്റെ മാതാപിതാക്കളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. പാര്‍ട്ടി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും പടാല്‍ക്കറുടെ കോലം കത്തിക്കുകയും ചെയ്തു, കൂടാതെ ശരദ് പവാര്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ വിളിച്ച് ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.






