Breaking NewsLIFEMovieNewsthen SpecialReligion

തലൈവന്‍ രജനികാന്ത് ഹിമാലയന്‍ തീര്‍ത്ഥാടനത്തില്‍ ; ഉത്തരാഖണ്ഡിലെ മഹാഅവതാര്‍ ബാബാജി ഗുഹയില്‍ ധ്യാനത്തില്‍ തമിഴ് സൂപ്പര്‍താരം ; ആരാധകര്‍ക്കൊപ്പം സെല്‍ഫിക്കായി സമയം കണ്ടെത്തുന്നു

ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ചലച്ചിത്ര താരങ്ങളില്‍ ഒരാളായ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇത്തവണ സിനിമ റിലീസിന്റെയോ പ്രഖ്യാപന ത്തിന്റെയോ പേരിലല്ല, മറിച്ച് അദ്ദേഹത്തിന്റെ അഗാധമായ ആത്മീയ യാത്രയുടെ പേരി ലാണ്. സൂപ്പര്‍സ്റ്റാര്‍ഡവും ലാളിത്യവും വിശ്വാസവും സമന്വയിപ്പിക്കുന്നതില്‍ ശ്രദ്ധേയനായ രജനികാന്ത് നിലവില്‍ ഹിമാലയന്‍ തീര്‍ത്ഥാടനത്തിലാണ്. കുറച്ച് നാള്‍ മുമ്പ് ഋഷികേശിലും ബദരീനാഥ് ധാമിലും അദ്ദേഹത്തെ കണ്ടിരുന്നു. ഇത്തവണ, അദ്ദേഹം ലോകമെമ്പാടുമുള്ള ആത്മീയ അന്വേഷകര്‍ക്ക് പുണ്യസ്ഥലമായ ഉത്തരാഖണ്ഡിലെ മഹാഅവതാര്‍ ബാബാജി ഗുഹകള്‍ സന്ദര്‍ശിച്ചു.

രജനികാന്ത് ഗുഹ സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങ ളില്‍ നിറഞ്ഞു, നിശബ്ദമായ ആത്മപരിശോധനയുടെയും പ്രാര്‍ത്ഥനയുടെയും നിമിഷങ്ങളാ ണ് ഇവ പകര്‍ത്തിയത്. കറുത്ത ജമ്പറും വെള്ള പാന്റ്സും നൈക്കി തൊപ്പിയും ധരിച്ച്, ഒരു ഊന്നുവടിയുമായി, ഉത്തരാഖണ്ഡിലെ ദ്രോണഗിരി മലനിരകളിലെ കുക്കുഛിന യ്ക്ക് സമീപ മുള്ള മഹാഅവതാര്‍ ബാബാജി ഗുഹയ്ക്ക് പുറത്ത് രജനികാന്ത് ധ്യാനത്തിലിരി ക്കുന്നതിന്റേ താണ് ദൃശ്യങ്ങള്‍. ഈ സ്ഥലത്ത്, രജനികാന്ത് ശാന്തമായ അന്തരീക്ഷത്തില്‍ പ്രാര്‍ത്ഥനകളും ധ്യാനവുമായി സമയം ചെലവഴിച്ചു. അവിടെയുണ്ടാ യിരുന്ന ഭക്തര്‍ അദ്ദേഹ ത്തിന്റെ സാന്നി ധ്യത്തില്‍ ആശ്ചര്യപ്പെടുകയും അതീവ സന്തോഷഭരിതരാവുകയും ചെയ്തു.

Signature-ad

മഹാഅവതാര്‍ ബാബാജി ഗുഹ സന്ദര്‍ശിക്കുന്നതിന് മുമ്പ്, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളായ ഋഷികേശിലും ബദരീനാഥ് ധാമിലും രജനികാന്ത് പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചിരുന്നു. ഋഷികേശില്‍, ഐക്കണിക് ലക്ഷ്മണ്‍ ജൂലയ്ക്ക് സമീപം ംഗാ നദിക്കരയില്‍ ധ്യാനിച്ച അദ്ദേഹം പിന്നീട്, ഭഗവാന്‍ വിഷ്ണുവിനായി സമര്‍പ്പിച്ചിട്ടുള്ള ബദരീനാഥ് ക്ഷേത്രത്തി ല്‍ വെച്ച് ക്ഷേത്ര അധികാരികള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും പരമ്പരാഗത ആചാര ങ്ങള്‍ നിര്‍വ്വഹിക്കുന്നത് കാണുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: