പാലക്കാട്ട് രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ചതില്‍ ദുരൂഹത തെരഞ്ഞ് പോലീസ് ; ഒരാള്‍ മറ്റൊരാളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാകാമെന്ന് പ്രാഥമിക നിഗമനം

പാലക്കാട്: പാലക്കാട് കല്ലടിക്കോടില്‍ രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ചതില്‍ ദുരൂഹത തെരഞ്ഞ് പോലീസ്. ഒരാള്‍ മറ്റൊരാളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി യതാകാമെന്നാണ് സംശയം. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് പാലക്കാട് കല്ലടിക്കോടി ല്‍ രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂന്നേക്കര്‍ മരുതംകാട് സ്വദേശി ബിനു (45)വിനെയും കല്ലടിക്കോട് സ്വദേശി നിതിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിതിനെ വീടിനുള്ളിലും ബിനുവിനെ വീടിനു സമീപത്തെ റോഡിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിനുവിന്റെ മൃതദേഹത്തിന് അരികില്‍ നാടന്‍ തോക്കും പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരും പരിചയക്കാരും കൂലിപ്പണിക്കാരു മാണെന്നാണ് വിവരം.
പ്രദേശവാസികളാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ച നിലയില്‍ നാട്ടു കാര്‍ കണ്ടെത്തുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് വരെ ഇരുവരും ഒരുമിച്ച് ഉണ്ടായിരുന്നു. യുവാ ക്കള്‍ തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കം ഉള്ളതായി അറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. നിതിനെ വെടിവെച്ചതിനുശേഷം ബിനു ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ നിഗമനം.
ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂവെന്ന് സംഭവസ്ഥലത്തെത്തിയ ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍ പറഞ്ഞു. ബിനു കഴിഞ്ഞ ദിവസം മോശമായി സംസാരിച്ചുവെന്ന് മകന്‍ പറഞ്ഞതായി നിതിന്റെ അമ്മ ഷൈല പറയുന്നു. മോശമായി എന്താണ് പറഞ്ഞതെന്ന് മാത്രം നിതിന്‍ തന്നോട് പറഞ്ഞില്ല. നിതിന്‍ ഇന്ന് ഒരു ഇന്റര്‍വ്യൂവിന് പോകാന്‍ ഇരിക്കുകയായിരുന്നു. വൈകീട്ട് മകന്‍ കൊല്ലപ്പെട്ടു എന്നാണ് അറിയുന്നതെന്നും ഷൈല പൊലീസിനോട് പറഞ്ഞു.






