Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ഹമാസിനെ ഒതുക്കി; ഇനി ഹിസ്ബുള്ള: തെക്കന്‍ ലെബനനില്‍ വ്യോമാക്രമണം ആരംഭിച്ച് ഇസ്രയേല്‍; ഭീകരകേന്ദ്രങ്ങള്‍ പുനര്‍നിര്‍മിക്കാനുള്ള നീക്കം തകര്‍ത്തു; 10 ഇടത്ത് ആക്രമണം; ലോറികളും ബുള്‍ഡോസറുകളും അടക്കം 300 വാഹനങ്ങള്‍ തകര്‍ത്തു

ലെബനീസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് പത്തിടങ്ങളില്‍ ആക്രമണമുണ്ടായി. 300 വാഹനങ്ങള്‍ തകര്‍ത്തു. ഇതില്‍ ബുള്‍ഡോസറുകളും എസ്‌കവേറ്ററുകളും നൂറ് ബോബ്കാറ്റ് യൂട്ടിലിറ്റി (പിക്കപ്പ്) വാഹനങ്ങളും ഉള്‍പ്പെടും.

ലെബനന്‍: ഗാസയില്‍ സമാധാനക്കരാര്‍ നിലവില്‍ വന്നതിനു പിന്നാലെ ഇറാന്റെ നേതൃത്വത്തിലുള്ള ‘പ്രതിരോധത്തിന്റെ അച്ചുതണ്ടിലെ’ അടുത്ത വിഭാഗമായ ലെബനനിലെ ഹിസ്ബുള്ളയ്‌ക്കെതിരേ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. പേജര്‍ ആക്രമണങ്ങളിലൂടെ ആയിരക്കണക്കിന് ഹിസ്ബുള്ള തീവ്രവാദികള്‍ക്കെതിരേ തിരിച്ചടിച്ച ഇസ്രയേല്‍, ഇക്കുറി വാഹനങ്ങളെയാണു ലക്ഷ്യമിട്ടത്. തെക്കന്‍ ലെബനനില്‍ കെട്ടിടങ്ങളും മറ്റു സായുധ കേന്ദ്രങ്ങളും പുനര്‍നിര്‍മിക്കാന്‍ ലക്ഷ്യമിട്ട് സാമഗ്രികളുമായി എത്തിയ കൂറ്റന്‍ ലോറികളടക്കം എന്‍ജിനീയറിംഗിന് ഉപയോഗിക്കുന്ന വാഹനങ്ങളിലാണ് ബോംബിട്ടത്. ഇതിന്റെ ദൃശ്യങ്ങളും ഇസ്രയേല്‍ എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടു.

തെക്കന്‍ ലെബനനില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനു പിന്നാലെയാണ് ഇതു തകര്‍ത്തതെന്ന് ഐഡിഎഫ് പറഞ്ഞു. ഹമാസ് മോഡലില്‍ ജനങ്ങളെ മറയാക്കി പ്രതിരോധം ഉയര്‍ത്താനാണ് ഹിസ്ബുള്ളയുടെയും ശ്രമമെന്നും ഐഡിഎഫ് ആരോപിക്കുന്നു. കഴിഞ്ഞ നവംബറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെയാണ് ഇസ്രയേല്‍ വീണ്ടും ആക്രമണം ആരംഭിച്ചത്.

Signature-ad


എന്നാല്‍, ആക്രമണത്തെ ലെബനീസ് പ്രസിഡന്റ് അപലപിച്ചു. ഇസ്രയേലിന്റെ പൈശാചികമായ ആക്രമണത്തിനു വീണ്ടും ലെബനനെ ഇരയാക്കുന്നെന്നാണ് ജോസഫ് ഓണ്‍ ആരോപിച്ചത്. ഇക്കാര്യത്തില്‍ നീതീകരണമില്ല. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ വന്നതിനു പിന്നാലെ മറ്റൊരു രാജ്യത്തെ ഇസ്രയേല്‍ ലക്ഷ്യമിടുന്നെന്നും ഇവര്‍ ആരോപിച്ചു.

ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്കു പരിക്കേറ്റെന്നും അല്‍-സലേ മേഖലയിലെ ആരോഗ്യ മന്ത്രാലയം പറഞ്ഞു. പഴങ്ങളുമായി പോകുന്നതിനിടെ സിറിയന്‍ പൗരനാണു കൊല്ലപ്പെട്ടതെന്നും പറയുന്നു.

ലെബനീസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് പത്തിടങ്ങളില്‍ ആക്രമണമുണ്ടായി. 300 വാഹനങ്ങള്‍ തകര്‍ത്തു. ഇതില്‍ ബുള്‍ഡോസറുകളും എസ്‌കവേറ്ററുകളും നൂറ് ബോബ്കാറ്റ് യൂട്ടിലിറ്റി (പിക്കപ്പ്) വാഹനങ്ങളും ഉള്‍പ്പെടും. ഈ ആഴ്ച ആദ്യം നടത്തിയ ആക്രമണത്തില്‍ എക്‌സ്‌കവേറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന ഹിസ്ബുള്ള തീവ്രവാദി കൊല്ലപ്പെട്ടിരുന്നു. ഭീകര കേന്ദ്രങ്ങള്‍ പുനര്‍ നിര്‍മിക്കാനുള്ള നീക്കത്തിനിടെയാണ് ആക്രമണമെന്നാണ് ഐഡിഎഫിന്റെ ആരോപണം.

വെള്ളിയാഴ്ച ഹിസ്ബുള്ളയുടെ ആയുധങ്ങള്‍ സൂക്ഷിച്ച ലെബനനിലെ അയ്ത ആഷ്-ഷാബ് മേഖലയിലെ കെട്ടിടവും തകര്‍ത്തിരുന്നു. ഇസ്രയേലിന്റെ ബരാം റീജണല്‍ ബ്രിഗേഡ് മേഖല പരിശോധിച്ച് ഉറപ്പിച്ചശേഷമായിരുന്നു ആക്രമണം. കെട്ടിടം തകര്‍ക്കുന്നതിനു മുമ്പായി ആയുധങ്ങളും പടിച്ചെടുത്തിരുന്നു.

നേരത്തേ, ഹിസ്ബുള്ളയെ ലക്ഷ്യമിട്ടു നടത്തിയ പേജര്‍- വോക്കിടോക്കി ആക്രമണങ്ങള്‍ക്കു പിന്നാലെ വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയിരുന്നെങ്കിലും ഹമാസിനു പിന്തുണയര്‍പ്പിച്ച് വീണ്ടും ഇസ്രയേലിലേക്കു മിസൈലുകള്‍ തൊടുത്തിരുന്നു. വെടിനിര്‍ത്തല്‍ ലംഘിച്ചതോടെ ഐഡിഎഫ് അഞ്ഞൂറിലേറെ വ്യോമാക്രമണമാണ് നടത്തിയത്. 300 ഹിസ്ബുള്ള തീവ്രവാദികളെയും വധിച്ചു.

അതേസമയം, ഹിസ്ബുള്ളയെ നിരായുധീകരിക്കാനുള്ള നീക്കങ്ങളും അമേരിക്കയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ടെന്നണു വിവരം. ഓഗസ്റ്റ് അഞ്ചിന് ലെബനന്റെ മന്ത്രിസഭാ യോഗം ചേര്‍ന്ന് ഹിസ്ബുള്ളയെ നിരായുധീകരിക്കാനുള്ള പദ്ധതിക്ക് ഒരുങ്ങിയിരിക്കാന്‍ സൈന്യത്തിനു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ‘ലെബനനില്‍ ഒരാള്‍പോലും ശേഷിക്കില്ലെ’ന്നാണ് ഈ നീക്കത്തിനെതിരേ രംഗത്തുവന്ന ഹിസ്ബുള്ള തലവന്‍ നയിം ക്വാസിമിന്റെ മുന്നറിയിപ്പ്. ആയുധങ്ങള്‍ പിടിച്ചെടുക്കാനെത്തുന്ന സൈന്യത്തിനു കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ദേശീയ സുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിലേക്ക് യുദ്ധം മാറുമെന്നും ഇസ്രായേലിന്റെയും അമേരിക്കയുടെയും പദ്ധതികള്‍ക്കു ചെവികൊടുക്കരുതെന്നും നയിം തന്റെ മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു.

ഇസ്രയേലുമായി ദീര്‍ഘകാലത്തെ വെടിനിര്‍ത്തല്‍ ആവശ്യമാണെന്നും ഹിസ്ബുള്ളയെ നിരായുധീകരിക്കണമെന്നുമുള്ള അമേരിക്കന്‍ നിര്‍ദേശത്തിന്റെ പകര്‍പ്പ് നല്‍കയതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഔദേ്യാഗിക അംഗീകാരം നല്‍കിയത്. ‘സര്‍ക്കാര്‍ ഇതര സായുധ സംഘടനയായ ഹിസ്ബുള്ളയെ ഘട്ടംഘട്ടമായി നിരായുധീകരിക്കു’മെന്നാണു സര്‍ക്കാര്‍ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടു വാര്‍ത്താവിനിമയ മന്ത്രിയായ പോള്‍ മോര്‍ക്കോസ് പറഞ്ഞത്.

സര്‍ക്കാര്‍ പ്രതികരണം പുറത്തുവന്നതിനു പിന്നാലെ യുഎസ് അംബാസഡര്‍ ടോം ബരാക്ക് എക്‌സില്‍ ലെബനനെ അഭിനന്ദിച്ചുകൊണ്ടു രംഗത്തും വന്നു. ‘ചരിത്രപരവും സുദൃഢവുമായ തീരുമാനമെടുത്തതില്‍ ലെബനന്‍ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും അഭിനന്ദിക്കുന്നു’ എന്നായിരുന്നു പോസ്റ്റിന്റെ ചുരുക്കം.

കഴിഞ്ഞവര്‍ഷം ഇസ്രയേല്‍ സൈന്യം സൂഷ്മമായി നടപ്പാക്കിയ ‘പേജര്‍’ സ്‌ഫോടനത്തിനു പിന്നാലെ ചിതറിപ്പോയ ഹിസ്ബുള്ളയെ നിരായുധീകരിക്കാനുള്ള നീക്കങ്ങള്‍ അന്നുമുതല്‍ തുടങ്ങിയതാണ്. ദീര്‍ഘകാലമായി നടന്ന ചര്‍ച്ചയ്ക്കു തീ പകര്‍ന്നത് ട്രംപിന്റെ സന്ദേശവുമായി ടോം ബരാക്ക് ലെബനനില്‍ എത്തിയതോടെയാണ്. ആയുധം കൈയില്‍ വയ്ക്കുന്നതിനു ലെബനന്‍ സര്‍ക്കാരിനും സൈന്യത്തിനും മാത്രമാണ് അധികാരമെന്ന് ലെബനീസ് പ്രസിഡന്റും ഇതിനുശേഷം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നു.

ഠ ഹിസ്ബുള്ളയെ ഒതുക്കാന്‍

ഇസ്രായേലിന്റെ ആക്രമണത്തിനു പിന്നാലെ കാര്യമായ അംഗഭംഗം സംഭവിച്ചെങ്കിലും നാലു പതിറ്റാണ്ടായി ഷിയ വിഭാഗത്തെ അണിനിരത്തി പോരു നയിച്ചിരുന്ന ഇറാന്റെ സഖ്യകക്ഷിയായ ഹിസ്ബുള്ളയെ ഒതുക്കുക അത്രയെളുപ്പമല്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസിലെ അനലിസ്റ്റായ മോറന്‍ ലെവാനോണി പറയുന്നു. ഹിസ്ബുള്ള ആയുധങ്ങള്‍ കൈമാറാന്‍ ഉദ്ദേശിക്കുന്നില്ല എങ്കില്‍ അതത്രയെുളുപ്പം സര്‍ക്കാരിന്റെ പക്കല്‍ എത്താന്‍ സാധ്യതയില്ലെന്ന് അദ്ദേഹം പറയുന്നു. ഹിസ്ബുള്ള ചരിത്രത്തിലെ അതിന്റെ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണ്. പക്ഷേ, ഹിസ്ബുള്ളകൂടി സഹകരിക്കാതെ നിരായുധീകരണം എളുപ്പവുമല്ല. ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടാനും സാധ്യതയുണ്ട്. ഇറാന്റെ പിന്തുണകൂടി ലഭിച്ചാല്‍ ഹിസ്ബുള്ളയും വെടിയുതിര്‍ക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 23 മാസങ്ങളായി ഹിസ്ബുള്ള കടുത്ത പ്രതിരോധത്തിലാണ്. 2023 ഒക്‌ടോബര്‍ എട്ടിന് ഇസ്രയേലിനെതിരേ വെടിയുതിര്‍ത്തെങ്കിലും മറുപടിയായി ഏറെ സങ്കീര്‍ണമായ ഓപ്പറേഷനിലൂടെ തിരിച്ചടി നല്‍കി. ഹിസ്ബുള്ളയുടെ ആയിരക്കണക്കിനു സൈനികര്‍ക്കാണ് വോക്കി-ടോക്കി സ്‌ഫോടനത്തിലൂടെ ഗുരുതരമായി പരിക്കേറ്റത്. നിരവധിപ്പേര്‍ കൊല്ലപ്പെട്ടു. പലര്‍ക്കും അംഗഭംഗമം സംഭവിച്ചു. ഇതോടൊപ്പം വ്യോമാക്രമണവും ഇസ്രയേല്‍ കടുപ്പിച്ചിരുന്നു. നിയന്ത്രിതമായി കരസേനയും അതിര്‍ത്തി കടന്ന് ആക്രമിച്ചു. ഹിസ്ബുള്ളയുടെ ഏറ്റവും കരുത്തനായ നേതാവ് ഹസന്‍ നസ്രല്ലയെ വധിച്ചതാണ് ഏറ്റവും വലിയ നേട്ടം. ഇവരുടെ ആയുധ ശേഖരവും വ്യാപകമായി നശിപ്പിക്കപ്പെട്ടു.

ഒടുവില്‍ കഴിഞ്ഞ നവംബറില്‍ ഇസ്രയേലുമായി വെടിനിര്‍ത്തലിനും സമ്മതിച്ചു. പക്ഷേ, അതിനുശേഷവും ഐഡിഎഫ് ഹിസ്ബുള്ളയ്‌ക്കെതിരേ പ്രതിദിനമെന്നോണം ആക്രമണം നടത്തുന്നുണ്ട്. ലിതാനി നദിക്കരയിലേക്ക് ഹിസ്ബുള്ള തീവ്രവാദികളെ തുരത്തി. കഴിഞ്ഞ ജൂലൈയിലാണ് ഹിസ്ബുള്ളയെ നിരായുധീകരിക്കണമെന്ന ആവശ്യം ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) ആദ്യമായി ഉന്നയിച്ചത്. ഇസ്രയേലിനൊപ്പം ലെബനന്‍ സൈന്യവും ഹിസ്ബുള്ളയ്‌ക്കെതിരേ നീങ്ങിയിരുന്നു. പ്രധാനമന്ത്രി നവാഫ് സലാമിന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച് തെക്കന്‍ ലെബനനില്‍ ഹിസ്ബുള്ളയെ 80 ശതമാനം നിരായുധീകരിച്ചു എന്നാണ്.

പക്ഷേ, ലെബനീസ് സൈന്യത്തിന്റെ കരുത്തില്‍ ഇപ്പോഴും ലെവാനോനി സംശയിക്കുന്നു. കഴിഞ്ഞ യുദ്ധത്തില്‍ ഖത്തറില്‍നിന്നുള്ള സഹായംകൊണ്ടാണ് ലെബനീസ് സെന്യത്തിനു ഭക്ഷണമെത്തിച്ചത്. ഇനിയും 45,000 സൈനികരെക്കൂടി മിഷന് ആവശ്യമാണെന്നാണു പറയുന്നത്. ഇവര്‍ക്കുള്ള ശമ്പളവും മറ്റൊരു പ്രതിസന്ധിയാണ്.

ഠ പണമില്ലാതെ ഒന്നും നടക്കില്ല

ഫോബ്‌സിന്റെ കണക്കനുസരിച്ച് 2022ല്‍ ലോകത്തെ മൂന്നാമത്തെ സമ്പന്നമായ തീവ്രവാദി സംഘടനയാണ് ഹിസ്ബുള്ള. വാര്‍ഷിക വരുമാനം 1.2 ബില്യണ്‍ ഡോളര്‍. ഇതില്‍ 800 ദശലക്ഷം ഡോളറും ഇറാന്‍ നല്‍കിയതാണ്. എന്നാല്‍, ഇസ്രായേലുമായുള്ള യുദ്ധത്തില്‍ കനത്ത തിരിച്ചടി നേരിട്ട ഇറാന് തുടര്‍ന്ന് ഈ തുക നല്‍കാന്‍ കഴിഞ്ഞേക്കില്ല. പ്രത്യേകിച്ചും സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോള്‍. യുദ്ധത്തില്‍ മുന്‍നിര സൈനികരെയും ശാസ്ത്രജ്ഞരെയും നഷ്ടപ്പെട്ട ഇറാനില്‍ വൈദ്യുതി പ്രതിസന്ധിയും വരള്‍ച്ചയും രൂക്ഷമാണ്.

നിലവില്‍ ഹിസ്ബുള്ളയ്ക്കുവേണ്ടി കൊല്ലപ്പെട്ടവര്‍ക്കുള്ള കുടുംബങ്ങള്‍ക്കു നല്‍കിയിരുന്ന സ്‌കോളര്‍ഷിപ്പുകള്‍ മുടങ്ങിയെന്നാണ് ഒരു അറബ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. തെക്കന്‍ ലെബനനില്‍ യുദ്ധത്തില്‍ നഷ്ടമുണ്ടായവര്‍ക്കുള്ള നഷ്ടപരിഹാരവും മുടങ്ങി. നിലവില്‍ ഷിയ സമൂഹത്തിന് ഹിസ്ബുള്ളയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ട്. കുടുംബങ്ങളില്‍ പലവും ചിതറിപ്പോയി. പലരും മറ്റു പലയിടങ്ങിലുമുള്ള ബന്ധുവീടുകളിലാണ്. ഇവര്‍ മടങ്ങിയെത്താനും ആഗ്രഹിക്കുന്നില്ല. സമാനമായ രീതിയില്‍ ലെബനീസ് സര്‍ക്കാരിനും പണത്തിന്റെ ലഭ്യതക്കുറവുണ്ട് എന്നതു മറ്റൊരുകാര്യം.

ഠ പദ്ധതികള്‍ ഇങ്ങനെ

ഈ മാസം ഒടുവില്‍തന്നെ ലെബനീസ് സൈന്യം പദ്ധതി സമര്‍പ്പിക്കുമെന്നാണു കരുതുന്നത്. ഈ വര്‍ഷംതന്നെ ഹിസ്ബുള്ളയെ നിരായുധീകരിക്കുക എന്നതാണു ലക്ഷ്യം. നിലവിലെ സാഹചര്യത്തില്‍ ഹിസ്ബുള്ളയുമായി ചര്‍ച്ച നടത്തുമെന്നാണ് ലെബനീസ് രാഷ്ട്രീയ നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്. സൈന്യത്തെ ഏകപക്ഷീയമായി ഉപയോഗിക്കുന്നത് 1975ല്‍ ഉണ്ടായതുപോലുള്ള ആഭ്യന്തര യുദ്ധത്തിനു വഴിവയ്ക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

ഹിസ്ബുള്ളയെ സൈന്യത്തിന്റെ ഭാഗമാക്കുക എന്നതാണ് മറ്റൊരു മാര്‍ഗം. ഇതില്‍ വലിയ അപകടവും പതിയിരിക്കുന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും ഇവര്‍ക്ക് ഇറാന്‍ അനുകൂല നിലപാടിലേക്കു മാറാമെന്ന അപകടമുണ്ട്. ഏറ്റവും മികച്ച മാര്‍ഗമായി ചൂണ്ടിക്കാട്ടുന്നത് ഹിസ്ബുള്ളയെ രാഷ്ട്രീയപ്പാര്‍ട്ടിയാക്കി മാറ്റുകയും ഭരണത്തില്‍ പങ്കാളികളാക്കുകയുമാണ്. ഇതായിരിക്കും ഏറ്റവും മികച്ചതെന്നു താന്‍ കരുതുന്നതെന്നു ലെവാനോനി ചൂണ്ടിക്കാട്ടുന്നു.

The Israeli Air Force early Saturday morning bombed hundreds of heavy engineering vehicles it said were being used by Hezbollah to restore its infrastructure in southern Lebanon, in an attack that reportedly killed one and was condemned by the Lebanese president.

In a statement, the Israel Defense Forces said the airstrikes hit Hezbollah sites where the terror group was storing heavy machinery to use “for rebuilding its terror infrastructure in southern Lebanon.”

The IDF also accused Hezbollah of operating in a manner that poses “a threat to Lebanese civilians and uses them as human shields,” while saying that the “location” of the heavy equipment and its operation by the Iran-backed terror group breached the ceasefire agreement reached last November.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: