Breaking NewsKeralaLead Newspolitics

കൂട്ടത്തിലൊരാള്‍ ഷാഫി പറമ്പിലിനെ ആക്രമിച്ചെന്ന് മാത്രം ; ഒന്നര മണിക്കൂര്‍ റോഡ് ബ്ലോക്കായതോടെ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു ; ലാത്തിച്ചാര്‍ജ്ജ് നടത്തിയിട്ടില്ലെന്ന് റൂറല്‍ എസ്പി ബൈജു

വടകര: ഷാഫി പറമ്പില്‍ എംപിക്കെതിരായി ആക്രമണം നടത്തിയ പോലീസുകാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് റൂറല്‍ എസ്പി കെ ഇ ബൈജു. പേരാമ്പ്രയില്‍ ലാത്തി ചാര്‍ജ് നടന്നിട്ടില്ലെന്നും ലാത്തിച്ചാര്‍ജ് നടന്നതായി ഒരു വിഷ്വല്‍ എങ്കിലും കാണിക്കാന്‍ പറ്റുമോയെന്നും ചോദിച്ചു. ഒന്നര മണിക്കൂര്‍ റോഡ് ബ്ലോക്കായതോടെ ടിയര്‍ ഗ്യാസ് പ്രയോഗിക്കുക മാത്രമായിരുന്നെന്നും പറഞ്ഞു.

പൊലീസ് ആക്രമണത്തില്‍ തങ്ങളുടെ കൂട്ടത്തില്‍ ഉളള ചിലര്‍ മനഃപൂര്‍വം പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് അത് ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണെന്നും പറഞ്ഞു. വടകരയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവേയാണ് ബൈജുവിന്റെ പ്രതികരണം. ‘കമാന്‍ഡ് ചെയ്യും, വിസിലടിക്കും, അടിച്ചോടിക്കും. അങ്ങനെയാണ് ലാത്തിച്ചാര്‍ജ് നടത്തുക. അത് നടന്നിട്ടില്ല. പക്ഷേ, നമ്മുടെ കൂട്ടത്തിലെ ചില ആളുകള്‍ മനപൂര്‍വം കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും പറഞ്ഞു.

Signature-ad

അതേസമയം പേരാമ്പ്രയില്‍ ഷാഫി പറമ്പിലിന് പൊലീസിന്റെ അടിയേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. അക്രമത്തില്‍ മൂക്കിന് പൊട്ടലുണ്ടായ ഷാഫി പറമ്പിലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. സംഭവത്തില്‍ ഷാഫി പറമ്പിലിനെതിരേ പോലീസ് കേസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗതാഗത തടസം, മാരകായുധങ്ങള്‍ ഉപയോഗിച്ച് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നിവയാണ് വകുപ്പുകള്‍.

ഷാഫി പറമ്പിലിന് പുറമെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ഉള്‍പ്പടെ എട്ട് യുഡിഎഫ് നേതാക്കള്‍ക്കെതിരെയും കണ്ടാലറിയാവുന്ന 692 പേര്‍ക്കെതിരെയുമാണ് കേസ്. സംഘര്‍ഷത്തില്‍ സിപിഐഎം നേതാക്കളായ കെ സുനില്‍, കെ കെ രാജന്‍ എന്നിവര്‍ക്കെ തിരെയും കണ്ടാലറിയാവുന്ന 492 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടു ത്തിട്ടുണ്ട്.

 

Back to top button
error: